മേപ്പയൂർ: ആംബുലൻസിൽ വോട്ടുചെയ്യാൻ ബൂത്തിലെത്തി ഒളോറ മൊയ്തീൻ. മേപ്പയൂർ പഞ്ചായത്തിലെ 17ാം വാർഡ് കീഴ്പയ്യൂർ വെസ്റ്റ് എൽ.പി സ്കൂളിലാണ് മൊയ്തീൻ എത്തിയത്. ആംബുലൻസ് വരുന്നതു കണ്ടപ്പോൾ ഉദ്യോഗസ്ഥരും വോട്ടുചെയ്യാനെത്തിയവരും ആദ്യമൊന്നമ്പരന്നു.
രണ്ടുമാസം മുമ്പ് വാല്യക്കോട് കനാൽ പാലത്തിനടുത്തുവെച്ച് മൊയ്തീൻ സഞ്ചരിച്ച ബൈക്കിൽ ഓട്ടോ ഗുഡ്സ് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് മൂന്നാഴ്ച മെഡിക്കൽ കോളജ് ആശുപത്രിയിൽ കിടന്ന മൊയ്തീൻ കാൽമുട്ടിന് ഗുരുതര പരിക്കുപറ്റി സർജറി ചെയ്തശേഷം വീട്ടിൽ കിടപ്പിലായിരുന്നു. സുഹൃത്തായ എടയിലാട്ട് ഉണ്ണികൃഷ്ണനോട് തനിക്ക് വോട്ടുചെയ്യാനുള്ള സഹായം ഒരുക്കിത്തരണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
പോളിങ് ഓഫിസർ ആംബുലൻസിൽ വന്ന് വിരലടയാളം പതിച്ചു. തുടർന്ന് മൊയ്തീെൻറ സഹോദരൻ അമ്മത് ഓപൺ വോട്ട് ചെയ്തു. വിദേശത്ത് ജോലിചെയ്തിരുന്ന മൊയ്തീന് നാട്ടിലെത്തിയശേഷം തിരിച്ചുപോകാൻ കഴിഞ്ഞില്ല. മുളിയങ്ങലിൽ ബേക്കറി ജീവനക്കാരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.