കോഴിക്കോട്: പട്ടാളത്തിന്റെ കർശനമായ നിയന്ത്രണത്തിൽ ജീവിതം തകർന്ന് മൂവായിരത്തോളം പേർ. വെസ്റ്റ്ഹിൽ ബാരക്സിനും വിക്രംമൈതാനത്തിനും സമീപം താമസിക്കുന്നവർക്കെതിരെ പട്ടാളം ശത്രുക്കളെപോലെ പെരുമാറുന്നത് തടയാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന ആവശ്യം ശക്തമായി.
മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ ചെലവിൽ വീട് നിർമിച്ചുെകാടുക്കാൻ പോലും കഴിയാത്ത അവസ്ഥയാണെങ്കിലും ചട്ടങ്ങൾ കൂടുതൽ കർക്കശമാക്കാനാണ് സേന ഒരുങ്ങുന്നത്. ബാരക്സിനും വിക്രംമൈതാനത്തിനും 100 മീറ്റർ പരിധിയിൽ നിർമാണം പാടില്ലെന്നും 500 മീറ്റർ ചുറ്റളവിൽ നിർമാണപ്രവർത്തനങ്ങൾക്ക് സൈന്യത്തിന്റെ നിരാക്ഷേപ പത്രം (എൻ.ഒ.സി) വേണമെന്ന നിബന്ധനയാണ് ഒരു പ്രദേശത്തുകാരുെട ഉറക്കം കെടുത്തുന്നത്. ശത്രുരാജ്യത്തെ പോലെയാണ് പട്ടാളം നാട്ടുകാരെ കണക്കാക്കുന്നതെന്നാണ് പരാതി.
കഴിഞ്ഞ മാർച്ചിൽ എളമരം കരീം എം.പി രാജ്യസഭയിൽ വിഷയം ഉന്നയിക്കുകയും എം.കെ. രാഘവൻ എം.പി പ്രതിരോധമന്ത്രിയെ കണ്ട് പരാതി നൽകുകയും ചെയ്തതോടെ നിയന്ത്രണം നീക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രദേശവാസികൾ. എന്നാൽ, ടെറിട്ടോറിയൽ ആർമിയുടെ കണ്ണൂരിലെ കേന്ദ്രം വെസ്റ്റ്ഹില്ലിലേക്ക് മാറ്റിയത് ജനങ്ങളുെട ആശങ്ക വർധിച്ചിരിക്കുകയാണ്.
നൂറുവർഷം പഴക്കമുള്ള വീടുപോലും അറ്റകുറ്റപ്പണി നടത്താൻ അനുവദിക്കുന്നില്ല. വെസ്റ്റ്ഹിൽ അങ്ങാടിക്കടുത്തുള്ള തളിയിൽ തൊടിയിൽ അരുന്ധതി വീട് അറ്റകുറ്റപ്പണി നടത്താൻ ശ്രമിച്ചപ്പോൾ പട്ടാള ഉദ്യോഗസ്ഥർ തടയുകയായിരുന്നു. അരുന്ധതിയുടെ കൊച്ചുമകൻ തേജ്വൽ കൃഷ്ണ വരാന്തയിൽ കളിക്കുേമ്പാൾ പഴക്കമേറിയ ചുമര് ഇടിഞ്ഞുവീണതിനെ തുടർന്നാണ് അറ്റകുറ്റപ്പണിക്ക് ഒരുങ്ങിയത്.
വീട് നിർമിക്കാൻ വൻ വില െകാടുത്ത് വാങ്ങിയ സ്ഥലം പലരും വെറുതെ ഇട്ടിരിക്കുകയാണ്. മറിച്ചുവിൽക്കാൻ പോലും കഴിയുന്നില്ല. പഴയ വീട് പൊളിക്കുകയും പുതിയ വീടിന് കോർപറേഷന്റെ സ്റ്റോപ് മെമ്മോ ലഭിക്കുകയും ചെയ്തതോടെ പെരുവഴിയിലായവരുടെയും ദുരിതം തുടരുകയാണ്. കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി കേബിൾ വലിക്കുന്നതുപോലും തടയുന്നുണ്ട്.
2003 മുതൽ 2016 വരെ ഇവിടെ 100 മീറ്റർ പരിധിയിൽ നിർമാണത്തിന് എൻ.ഒ.സി നൽകിയിരുന്നു. 2016 മുതൽ 50 മീറ്റർ പരിധിയിൽ നിർമാണ അനുമതി നിഷേധിച്ചു. 2019ലാണ് 100 മീറ്റർ പരിധിയിൽ നിർമാണം നിരോധിച്ചത്. സർക്കർ ഉത്തരവ് പോലുമില്ലാതെയായിരുന്നു നടപടി. 2016ൽ എൻ.ഒ.സിയിലെ നിബന്ധനകൾ കേന്ദ്രസർക്കാർ പുതുക്കിയെങ്കിലും കോഴിക്കോട്ട് നടപ്പാക്കിയില്ലെന്ന് വെസ്റ്റ്ഹിൽ ഡിഫൻസ് എൻ.ഒ.സി ആക്ഷൻ കമ്മിറ്റി ചൂണ്ടിക്കാട്ടി. പട്ടാള ഉദ്യോഗസ്ഥർ വീടുകൾ കയറി ഇറങ്ങുകയാണ്. മറ്റൊരിടത്തും ഈ അവസ്ഥയില്ലെന്നും ആക്ഷൻ കമ്മിറ്റി ആരോപിക്കുന്നു.
കോർപറേഷൻ അധികൃതർ നേരത്തേ വിഷയത്തിൽ ഇടപെട്ടിരുന്നെങ്കിലും പട്ടാളം പ്രതികാരബുദ്ധിയോടെയാണ് നീങ്ങുന്നത്. പത്ത് മീറ്ററിനകത്ത് എൻ.ഒ.സി ഇല്ലാതെ കെട്ടിടനിർമാണ പ്ലാൻ അനുവദിക്കാൻ കോർപറേഷൻ തീരുമാനിച്ചതിനെയും പട്ടാളം എതിർക്കുകയാണ്.
കാർഗിൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നടപ്പാക്കിയ അതേ മാനദണ്ഡങ്ങളാണ് ശത്രുരാജ്യ ഭീഷണിയോ ഭീകരാക്രമണമോ ഇല്ലാത്ത വെസ്റ്റ്ഹിൽ ബാരക്സിൽ മിലട്ടറി ഉദ്യോഗസ്ഥർ കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി അടിച്ചേൽപ്പിച്ചിരിക്കുന്നതെന്ന് എം.കെ. രാഘവൻ എം.പി പറഞ്ഞു. ഇക്കാര്യം പ്രതിരോധമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ടെറിട്ടോറിയൽ ആർമി കൂടി എത്തിയതിനാൽ ജനങ്ങളുെട പ്രശ്നങ്ങൾക്ക് പരിഹാരം കാണണ െമന്നാവശ്യപ്പെട്ട് മന്ത്രിക്ക് വീണ്ടും കത്ത് നൽകിയതായി അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.