കോഴിക്കോട്: മണിചെയിൻ ബിസിനസ് നടത്തിയ നഗരത്തിലെ ബ്യൂട്ടി പാർലറിൽ കസബ പൊലീസ് പരിശോധന. പാവമണി റോഡിലെ സ്ഥാപനത്തിൽനിന്ന് ലാപ്ടോപുകളും ബ്രോഷറുകളുമടക്കം കസ്റ്റഡിയിലെടുത്തു.
മെഡിക്കൽ കോളജ് സ്വദേശി ജെയ്സണും ഭാര്യ ബുഷറയുമാണ് സ്ഥാപനത്തിെൻറ നടത്തിപ്പുകാർ. ഇരുവർക്കുമെതിരെ കേസെടുത്തിട്ടുണ്ട്. അടുത്ത ദിവസം ഹാജരാകാൻ നോട്ടീസും നൽകി. മണിചെയിൻ ബിസിനസാണ് ഇവർ നടത്തുന്നതെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് പരിശോധന നടത്തിയത്.
കസ്റ്റഡിയിലെടുത്ത ലാപ്ടോപും മറ്റ് രേഖകളും അടുത്ത ദിവസം വിശദമായി പരിശോധിക്കും. ബ്യൂട്ടിപാർലറും സ്റ്റേഷനറി കടയും നടത്താനുള്ള ലൈസൻസാണ് കോർപറേഷനിൽ നിന്ന് ഇവർ വാങ്ങിയതെന്നും വ്യക്തമായിട്ടുണ്ട്. ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് ആരംഭിച്ച പരിശോധന രാത്രി വരെ നീണ്ടു.
ടൗൺ അസി. കമീഷണർ പി. ബിജുരാജിെൻറ നിർദേശപ്രകാരം കസബ സി.ഐ എൻ. പ്രജീഷിെൻറ നേതൃത്വത്തിലായിരുന്നു പരിശോധന. എസ്.ഐ രാജൻ, സിവിൽ പൊലീസ് ഓഫിസർമാരായ അനൂപ്, ബിജിലമോൾ, വിഷ്ണു പ്രഭ, സൈബർ സെൽ വിദഗ്ധൻ ബിജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.