മുക്കം ഗവ. ആശുപത്രിവളപ്പിൽ കടപുഴകിയ മരം അഗ്നിരക്ഷാസേനാംഗങ്ങൾ മുറിച്ചുമാറ്റുന്നു

ആശുപത്രിവളപ്പിലെ കൂറ്റൻ മരം കടപുഴകി; വൻ നാശനഷ്ടം

മുക്കം: മുക്കം ഗവ. ആശുപത്രിവളപ്പിലെ കൂറ്റൻ മരം കടപുഴകി വൻനഷ്ടം. ആശുപത്രിയിൽ ആംബുലൻസ് നിർത്തിയിട്ടിരുന്ന ഷെഡിന് മുകളിലേക്കാണ് ഞായറാഴ്ച രാത്രി മരം വീണത്. ഇതോടെ ഷെഡും മതിലും തകർന്നു. വൈദ്യുതി തൂണും ലൈനും പൊട്ടിവീണ് കെ.എസ്.ഇ.ബിക്കും കേബിൾ തകർന്ന് ചാനലുകൾക്കും വലിയ നഷ്ടമുണ്ടായി.

രാത്രിതന്നെ മുക്കം അഗ്നിരക്ഷാസേന മരം മുറിച്ചുമാറ്റി. ഏറെനേരം ശ്രമിച്ചാണ് പ്രദേശത്തെ വൈദ്യുതിബന്ധവും കേബിൾ സംവിധാനവും പുനഃസ്ഥാപിച്ചത്. അസി. സ്റ്റേഷൻ ഓഫിസർ അബ്ദുൽ ഷുക്കൂർ, ഓഫിസർമാരായ നിപിൻദാസ്, ഷൈബിൻ, ജമാലുദ്ദീൻ, അഖിൽ, ഹോം ഗാർഡ് വിജയൻ എന്നിവരുടെ നേതൃത്വത്തിലാണ് മരം മുറിച്ചുനീക്കിയത്.

Tags:    
News Summary - A huge tree in the hospital premises was uprooted-Massive damage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.