മുക്കം: മുക്കം നഗരസഭ പരിധിയിലെ അഗസ്ത്യമുഴി പെരുമ്പടപ്പിൽ പുതുതായി ആരംഭിച്ച ബീവറേജ് ഔട്ട്ലെറ്റിനെതിരെ വെൽഫെയർ പാർട്ടി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് പ്രകടനവും പ്രതിഷേധ ധർണയും സംഘടിപ്പിച്ചു. സംസ്ഥാനസമിതിയംഗം അസ്ലം ചെറുവാടി ഉദ്ഘാടനം ചെയ്തു.
പൊതുജനങ്ങൾക്കും പരിസരവാസികൾക്കും ഉപദ്രവം ഉണ്ടാകുന്ന രീതിയിലുള്ള ബീവറേജിന്റെ പ്രവർത്തനം നിർത്തിവെക്കാൻ വേണ്ട നടപടി സർക്കാറിനോട് ആവശ്യപ്പെടണമെന്നും ബാറിനും ബീവറേജിനും പ്രവർത്തനാനുമതി നൽകാനുള്ള തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെ അധികാരം തിരിച്ചു നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുക്കം മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ടി.കെ. നൗഷാദ് അധ്യക്ഷതവഹിച്ചു. നഗരസഭ കൗൺസിലർമാരായ അബ്ദുൽ ഗഫൂർ മാസ്റ്റർ, സാറ കൂടാരം, ഫാത്തിമ കൊടപ്പന, എഫ്. ഐ.ടി.യു ജില്ല പ്രസിഡന്റ് ചന്ദ്രൻ കല്ലുരുട്ടി, സഫിയ ടീച്ചർ, ഉബൈദ് കൊടപ്പന, ഗഫൂർ പൊറ്റശ്ശേരി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.