സം​സ്ഥാ​ന​പാ​ത​യി​ൽ ക​റു​ത്ത​പ​റ​മ്പി​ൽ കാ​റി​ന് തീ​പി​ടി​ച്ച​ത് അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ണ​ക്കു​ന്നു 

സംസ്ഥാന പാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

മു​ക്കം: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബെ​ന്‍സ് കാ​റി​ന് തീ​പി​ടി​ച്ചു. കാ​റി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ര്‍ പ​രിക്കേ​ല്‍ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. എ​ട​വ​ണ്ണ- കൊ​യി​ലാ​ണ്ടി സം​സ്ഥാ​ന പാ​ത​യി​ല്‍ കാ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ക​റു​ത്ത​പ​റ​മ്പി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക്ക് ര​ണ്ട​ര​യോ​ടെ​യാ​ണ് അ​പ​ക​ടം.

ഗോ​ത​മ്പ​റോ​ഡ് സ്വ​ദേ​ശി ജ​സീ​മി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​റാ​ണ് ക​ത്തി​ന​ശി​ച്ച​ത്. ജ​സീ​മി​ന്റെ ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളാ​ണ് വാ​ഹ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ബോ​ണ​റ്റി​ല്‍നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ട ഇ​രു​വ​രും കാ​ര്‍ സം​സ്ഥാ​ന പാ​ത​യി​ല്‍ നി​ന്ന് ഇ​റ​ക്കി റോ​ഡ​രി​കി​ലേ​ക്ക് മാ​റ്റി​യി​ടു​ക​യാ​യി​രു​ന്നു.

വാ​ഹ​ന​ത്തി​ല്‍നി​ന്ന് ഇ​റ​ങ്ങി സ​മീ​പ​ത്തെ ക​ട​ക​ളി​ല്‍ നി​ന്നും വെ​ള്ളം ശേ​ഖ​രി​ച്ച് തീ ​അ​ണ​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. സ്ഥ​ല​ത്തെ​ത്തി​യ മു​ക്കം അ​ഗ്നി​ര​ക്ഷാ സേ​ന തീ​യ​ണ​ച്ചു. കാ​റി​ന്റെ മു​ന്‍വ​ശം പൂ​ര്‍ണ​മാ​യും ക​ത്തി​ന​ശി​ച്ചി​ട്ടു​ണ്ട്. അ​പ​ക​ട​ത്തി​ന്റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. അ​സി. സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ പി.​എം അ​നി​ൽ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ർ എ​ൻ. രാ​ജേ​ഷ്, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ർ​മാ​രാ​യ സ​ജി​ത്ത് ലാ​ൽ, വൈ.​പി. ഷ​റ​ഫു​ദ്ദീ​ൻ, ഫാ​സി​ൽ അ​ലി, ശ​ര​ത്, ചാ​ക്കോ ജോ​സ​ഫ് എ​ന്നി​വ​ര​ട​ങ്ങി​യ അ​ഗ്നി​ര​ക്ഷാ​സേ​ന സം​ഘ​മാ​ണ് തീ​യ​ണ​ച്ച​ത്.

Tags:    
News Summary - The car that was running caught fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.