മുക്കം: മണലിനും മെറ്റലിനും പകരം ലോഹവ്യവസായ മാലിന്യങ്ങൾ ഉപയോഗിച്ച് കോൺക്രീറ്റ് മിശ്രിതം തയാറാക്കിയ ഗവേഷണത്തിന് കോളജ് പ്രഫസർക്ക് ഡോക്ടറേറ്റ്. കോഴിക്കോട് ഗവ. എൻജിനീയറിങ് കോളജ് അസോ. പ്രഫസർ മുക്കം ചേന്ദമംഗലൂർ എണ്ണത്താറ്റിൻ റഹ്മത്തുല്ല നൗഫലിലാണ് കോഴിക്കോട് എൻ.ഐ.ടി.യിൽനിന്ന് ഡോക്ടറേറ്റ് ലഭിച്ചത്.
ഉരുക്ക്, ചെമ്പ്, ഇരുമ്പ് വ്യവസായശാലകളിൽനിന്ന് പുറന്തള്ളുന്ന മാലിന്യങ്ങൾ എന്നിവ ഉപയോഗിച്ച് ചെലവ് കുറഞ്ഞരീതിയിൽ കോൺക്രീറ്റ് മിശ്രിതം തയാറാക്കാമെന്നാണ് ഗവേഷണത്തിലൂടെ തെളിയിച്ചത്. ഇതിലൂടെ കരിങ്കൽ ഖനനവും മണലൂറ്റും കുറക്കുവാനും ലോഹവ്യവസായ മാലിന്യപ്രശ്നത്തിന് ഒരു പരിധിവരെ പരിഹരിക്കാനുമാവും. ഉരുക്ക് - ചെമ്പ് വ്യവസായ ശാലകളിൽനിന്ന് പ്രതിവർഷം 75 മില്യൻ ടണ്ണോളം മാലിന്യങ്ങൾ പുറന്തള്ളുന്നതായാണ് കണക്ക്. അയൽസംസ്ഥാനങ്ങളിൽ ഇത് യഥേഷ്ടം ലഭ്യമാണ്. ഇത് സൗജന്യമായി ലഭിക്കുന്നതിനാൽ വണ്ടിക്കൂലി മാത്രമേ വരുകയുള്ളൂ എന്നതും റഹ്മത്തുല്ലയുടെ കണ്ടുപിടിത്തത്തിന് പ്രസക്തി നൽകുന്നു. കൽക്കത്ത, ഭുവനേശ്വർ, സി.എസ്.ഐ.ആർ, എൻ.ഐ.ടി ലാബുകളിലെ പരീക്ഷണങ്ങൾക്ക് ശേഷമാണ് ഡോക്ടറേറ്റ് ലഭ്യമായത്.
ചേന്ദമംഗലൂർ ഗവ. യു.പി സ്കൂൾ, ഹൈസ്കൂൾ, മണാശ്ശേരി എം.എ.എം.ഒ കോളജ്, തൃശൂർ എൻജിനീയറിങ് കോളജ് എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കിയ നൗഫൽ ഡോ. എ.കെ. കസ്തൂർബയുടേയും ഡോ. ജെ. സുധാകുമാറിെൻറയും കീഴിലാണ് എൻ.ഐ.ടിയിൽ ഗവേഷണത്തിന് ചേർന്നത്.
പത്തിലധികം ജേണലുകളിൽ ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എണ്ണത്താറ്റിൽ അബ്ദുല്ലയുടേയും ആമിനയുടേയും മകനാണ്. ഷഹ്നയാണ് ഭാര്യ. മക്കൾ നിഹ, നാഫിദ്, നസ്രിൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.