മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് ഇടത് മുന്നണി നേതൃത്യത്തിൽ നടന്ന മാർച്ചിനിടെ സംഘർഷം. സി.പി.എം മുൻ ജില്ല കമ്മറ്റി അംഗം ഇ.രമേശ് ബാബു സംസാരിക്കുന്നതിനിടെ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് പഞ്ചായത്ത് ഓഫിസിലേക്ക് കയറാൻ ശ്രമിക്കുന്നതിടെ ഇടത് പ്രവർത്തകർ തടഞ്ഞു. ഇതോടെ വാക്കുതർക്കവും സംഘർഷവുമുണ്ടായി.
മറ്റൊരു പഞ്ചായത്ത് അംഗമായ ബാബു പൊലുകുന്ന് സമരത്തിനിടയിലൂടെ ഓഫിസിലേക്ക് കടന്ന് പോയങ്കിലും ആരും തടഞ്ഞിരുന്നില്ലെന്നും തന്നെ ബലമായി തടയുകയും രൂക്ഷമായ ഭാഷയിൽ തെറി പറയുകയും ചെയ്തതായും ആയിഷ ചേലപ്പുറത്ത് പറഞ്ഞു. വനിത എന്ന പരിഗണന പോലും നൽകാതെയാണ് തന്നോട് പെരുമാറിയതെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം ഇ. രമേശ് ബാബു സംസാരിക്കുന്നതിനിടെ സമരത്തെ ഗൗനിക്കാതെയും രമേശ് ബാബുവിനെ തട്ടിമാറ്റിയെന്നോണം ഗ്രാമ പഞ്ചായത്ത് ഓഫിസിലേക്ക് കടക്കാൻ ശ്രമിച്ചതുമാണ് പ്രശ്നത്തിന് കാരണമെന്ന് എൽ.ഡി.എഫ് നേതാവ് സി.ടി.സി. അബ്ദുല്ല പറഞ്ഞു. സ്ഥലത്തുണ്ടായിരുന്ന മുക്കം പൊലീസ് ഇടപെട്ട് പഞ്ചായത്ത് അംഗത്തെ മറ്റൊരു വഴിയിലൂടെ ഓഫിസിലേക്ക് കടത്തിവിട്ടാണ് പ്രശ്നം ഒതുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.