മുക്കം: 2020ൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കൈവിരലിൽ പതിപ്പിച്ച വിരലടയാളം നാലുവർഷം കഴിഞ്ഞിട്ടും മായാതെ കിടന്നതോടെ ഇത്തവണ വോട്ടുചെയ്യാനാവുമോ എന്ന ആശങ്കയിലായിരുന്നു മുക്കം നഗരസഭയിലെ ഉത്രാടം കൈപുറത്ത് കൃഷ്ണനുണ്ണി എന്ന 61കാരൻ. 30 വർഷത്തോളമായി മുക്കത്തും പരിസരത്തും ഓട്ടോ ഡ്രൈവറായി ജോലി ചെയ്തു വരുകയാണ്.
ആശങ്കയോടെയാണങ്കിലും വോട്ട് ചെയ്യണമെന്ന നിശ്ചയദാർഢ്യത്തോടെ പോളിങ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയതോടെ വോട്ടുചെയ്യാൻ അനുമതി ലഭിക്കുകയായിരുന്നു. നഖം വെട്ടിയാലും വീണ്ടും വളർന്നുവരുന്ന നഖത്തിനും അതേപോലെ അടയാളം വരുന്നുണ്ടെന്നും നിരവധിതവണ മഷി മായ്ക്കാൻ ശ്രമിച്ചിട്ടും സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.