മുക്കം: പ്ലാവിൽ പേരക്ക കായ്ച്ച് കൗതുകമായിരിക്കുകയാണ് മുക്കത്ത്. ഒരു മരത്തിൽതന്നെ വിവിധതരം പൂവുകളും ഫലങ്ങളും ബഡിങ്ങിലൂടെ ഉണ്ടാക്കാറുണ്ടെങ്കിലും പ്രകൃതിയിൽനിന്ന് ഉണ്ടായി എന്നതാണ് പ്രേത്യകത.
കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ പാലിയിൽ കുന്നുമ്മലാണ് പ്ലാവിൽ പേരക്ക കായ്ച്ചത്. കായ്ച്ചിട്ട് ദിവസങ്ങളായെങ്കിലും കണ്ടത് കഴിഞ്ഞദിവസമാണ്.
ആരോ കബളിപ്പിക്കാനായി വെച്ചതാവുമെന്നാണ് കരുതിയത്. പരിശോധിച്ചപ്പോൾ ഒറിജിനലാണെന്ന് ബോധ്യപ്പെട്ടു. നിരവധി പേരാണ് കാണാൻ എത്തുന്നത്. ചക്ക രൂപമാറ്റം വന്നതാണന്ന സംശയവും ചിലർക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.