മുക്കം: യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി അശാസ്ത്രീയമായി ജല്‍ജീവന്‍ മിഷന് പ്രവൃത്തിയുടെ കൂറ്റന്‍ പൈപ്പുകള്‍ റോഡിന്റെ ഇരു വശങ്ങളിലും ഇറക്കിയതോടെ മലയോരത്തെ നിരവധി റോഡുകളില്‍ ഗതാഗതക്കുരുക്കും അപകട സാധ്യതയും. വീതി കുറഞ്ഞ റോഡുകളില്‍ വാഹനങ്ങള്‍ സൈഡ് കൊടുക്കാന്‍ പ്രയാസപ്പെടുകയും അപകടത്തില്‍ പെടുന്നതും പതിവാണ്.
കാരശ്ശേരി, കൊടിയത്തൂര്‍, തിരുവമ്പാടി പഞ്ചായത്തുകളിലെയും മുക്കം നഗരസഭയിലെയും വിവിധ റോഡുകളിലാണ് ഇത്തരത്തില്‍ പൈപ്പുകള്‍ ഇറക്കിയത്. നോര്‍ത്ത് കാരശ്ശേരി ആനയാംകുന്ന് റോഡില്‍ ദിനേന രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. വയലിലൂടെ കടന്നുപോകുന്ന ഈ റോഡിന്റെ ഇരു ഭാഗത്തും താഴ്ചയേറിയ സ്ഥലമായതിനാല്‍ അപകടസാധ്യത ഏറെയാണ്. പൈപ്പ് ഇറക്കുന്ന സമയത്ത് തന്നെ ഇരു ഭാഗത്തും ഇറക്കുന്നത് അപകടങ്ങള്‍ക്ക് ഇടയാക്കുമെന്ന് അധികൃതരെ അറിയിച്ചെങ്കിലും ചെവിക്കൊണ്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.