മുക്കം: മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രം നടത്തിവരാറുള്ള മുക്കം ഫെസ്റ്റ് ജനുവരി 19 മുതൽ ഫെബ്രുവരി അഞ്ചുവരെ അഗസ്ത്യൻ മുഴിയിൽവെച്ച് നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കലാപരിപാടികൾ, കാർഷിക വ്യാവസായിക, വിദ്യാഭ്യാസ പ്രദർശനങ്ങൾ, സർക്കാർ സ്ഥാപനങ്ങളുടെ എക്സിബിഷൻ, പുഷ്പമേള, അക്വാ ഷോ, പുരാവസ്തു പ്രദർശനം, പെറ്റ് ഷോ, വാണിജ്യമേള, ഭക്ഷ്യമേള, ബോട്ട് സർവിസ്, കന്നുകാലി പ്രദർശനം, അമ്യൂസ്മെന്റ് പാർക്ക് എന്നിവ നടക്കും.
ഇതിനോടനുബന്ധിച്ച് മുക്കം ബിനാലെ, പട്ടം പറത്തൽ, കൂട്ടയോട്ടം, അഡ്വഞ്ചർ സ്പോർട്സ്, കയാക്കിങ് തുടങ്ങി മത്സരങ്ങളടക്കം പരിപാടികൾ ആസൂത്രണം ചെയ്യുന്നതായും ഫെസ്റ്റ് ലോഗോ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തതായും സംഘാടകർ അറിയിച്ചു. സംഘാടക സമിതി ചെയർമാൻ ലിന്റോ ജോസഫ് എം.എൽ.എ, ജനറൽ കൺവീനർ വി.കെ. വിനോദ്, ടി.പി. രാജീവ്, പി. പ്രശോഭ് കുമാർ, ബക്കർ കളർ ബലൂൺ, സൗഫീഖ് വെങ്ങളത്ത് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.