മുക്കം: നഗരസഭയിൽ മാസങ്ങളായി സെക്രട്ടറിയില്ലാത്തത് പദ്ധതി പ്രവർത്തനങ്ങളെ ബാധിക്കുന്നു. ജനുവരിയിലാണ് സെക്രട്ടറി സ്ഥലം മാറിപ്പോയത്. പകരം ആളെ നിയമിക്കാത്തതുമൂലം തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. നിലവിലെ ഭരണസമിതി അധികാരം ഏറ്റെടുത്തശേഷം അഞ്ചു സെക്രട്ടറിമാരാണ് നഗരസഭയിൽനിന്ന് സ്ഥലം മാറിപ്പോയത്.
മാസങ്ങളായി സെക്രട്ടറിയുടെ കസേര ഒഴിഞ്ഞുകിടക്കുന്നതുമൂലം ജലക്ഷാമം രൂക്ഷമായതോടെ കുടിവെള്ള വിതരണം കാര്യക്ഷമമായി നഗരസഭയിൽ നടക്കുന്നില്ലെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആരോപിക്കുന്നു. പൊതുമരാമത്ത്, ആരോഗ്യ മേഖലയിൽ പല പദ്ധതികളും ഇനിയും നടപ്പാക്കാനുണ്ട്.
മാലിന്യനിർമാർജന, മഴക്കാലപൂർവ ശുചീകരണ പ്രവൃത്തികൾ ഇഴഞ്ഞാണ് നീങ്ങുന്നതെന്നും ആരോപണം ഉയർന്നു. മാലിന്യനിർമാർജനവുമായി ബന്ധപ്പെട്ടുള്ള കരാർ നടപടി പൂർത്തീകരിച്ചിട്ടില്ല. ഒട്ടേറെ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് പണം നൽകാനുമുണ്ടെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
അതേസമയം, നഗരസഭയില്‍ സെക്രട്ടറി ഇല്ലാത്തതിനാല്‍ പദ്ധതി പ്രവര്‍ത്തനങ്ങളും കുടിവെള്ള വിതരണവും കാര്യക്ഷമമായി നടക്കുന്നില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ചെയര്മാന് പി.ടി. ബാബു പറഞ്ഞു. ഉദ്യോഗക്കയറ്റം ലഭിച്ചതിനെത്തുടര്‍ന്ന് നിലവിലുണ്ടായിരുന്ന സെക്രട്ടറി ഫെബ്രുവരിയിലാണ് സ്ഥലം മാറിപ്പോയത്. മാര്‍ച്ച് പകുതിയോടെ നിലവില്‍വന്ന തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് പുതിയ നിയമനം വൈകുന്നത്.
കുടിവെള്ള വിതരണത്തിനോ മാലിന്യ നിര്‍മാര്‍ജന പ്രവൃത്തികള്‍ക്കോ ഒരുവിധ പ്രതിസന്ധികളും നിലവില്‍ നഗരസഭ അഭിമുഖീകരിക്കുന്നില്ല.
ഏപ്രില്‍ ആദ്യവാരം മുതല്‍ കുടിവെള്ളക്ഷാമം അനുഭവിക്കുന്നവർക്ക് വാഹനത്തില്‍ കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. നഗരസഭയിലെ 350ഓളം കുടുംബങ്ങള്‍ക്കായി പ്രതിദിനം 80,000 ലിറ്റര്‍ കുടിവെള്ളം വിതരണം ചെയ്തുവരുന്നുണ്ട്.
ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന മോണിറ്ററിങ് സമിതി ആഴ്ചയിലൊരിക്കല്‍ യോഗം ചേര്‍ന്ന് കുടിവെള്ള വിതരണത്തിന്റെ പുരോഗതി വിലയിരുത്തുന്നുണ്ട്. മാലിന്യ നിര്‍മാര്‍ജനം, മഴക്കാലപൂര്‍വ ശുചീകരണം മുതലായ പ്രവൃത്തികളില്‍ മെല്ലെപ്പോക്കാണെന്ന ആക്ഷേപം വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നും ചെയർമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.