ചേ​ന്ദ​മം​ഗ​ലൂ​രി​ൽ മു​തി​ർ​ന്ന പൗ​ര​ൻ​മാ​രു​ടെ ഒ​ത്തു​ചേ​ര​ലി​നാ​യി ഒ​രു​ക്കി​യ ‘സാ​യാ​ഹ്നം’ സാം​സ്കാ​രി​ക കേ​ന്ദ്രം

മുതിർന്ന പൗരന്മാർക്ക് മി​ണ്ടി​യും പ​റ​ഞ്ഞും ചേ​ർ​ന്നി​രി​ക്കാ​നൊ​രി​ടം; 'സായാഹ്നം' ഒരുങ്ങി

മു​ക്കം: സൗ​ഹൃ​ദം ഓ​ൺ​ലൈ​നാ​വു​ക​യും വാ​ർ​ധ​ക്യ​ത്തെ സ​ദ​ന​ങ്ങ​ളി​ൽ ത​ള്ളു​ക​യും ചെ​യ്യു​ന്ന കാ​ല​ത്ത്​ ജീ​വി​ത​ത്തി​െൻറ സാ​യ​ന്ത​ന​ത്തി​ലെ​ത്തി​യ​വ​ർ​ക്ക് മി​ണ്ടി​യും പ​റ​ഞ്ഞും ചേ​ർ​ന്നി​രി​ക്കാ​നൊ​രി​ടം. ചേ​ന്ദ​മം​ഗ​ലൂ​രി​ലാ​ണ് നാ​ട്ടി​ലെ മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്ക് ഒ​രു​മി​ച്ചു​കൂ​ടാ​നും വാ​യി​ക്കാ​നും പ​ഠി​ക്കാ​നും ഉ​ല്ല​സി​ക്കാ​നു​മാ​യി 'സാ​യാ​ഹ്നം' എ​ന്ന പേ​രി​ൽ കേ​ന്ദ്ര​മൊ​രു​ങ്ങി​യ​ത്.

പ്രാ​യ​മാ​യ​വ​രു​ടെ കൂ​ട്ടാ​യ്മ ഒ​രു​ക്കി അ​വ​ർ​ക്ക് താ​ൽ​പ​ര്യ​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ ഊ​ർ​ജ്ജ​സ്വ​ല​ത​യോ​ടെ ഇ​ട​പെ​ടാ​ൻ ഒ​രി​ടം എ​ന്ന നി​ല​ക്കാ​ണ് കേ​ന്ദ്രം ഒ​രു​ക്കി​യ​തെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ബു​ധ​നാ​ഴ്‌​ച വൈ​കീ​ട്ട്​ 3.30ന് ​രാ​ഹു​ൽ ഗാ​ന്ധി എം.​പി കേ​ന്ദ്രം നാ​ടി​ന് സ​മ​ർ​പ്പി​ക്കും. ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി, ലി​േ​ൻ​റാ ജോ​സ​ഫ് എം.​എ​ൽ.​എ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കും.

നാ​ടി​ന് അ​ക്ഷ​ര​വെ​ളി​ച്ചം പ​ക​ർ​ന്ന കോ​മു​ക്കു​ട്ടി​യു​ടെ മ​ക​ൻ സി.​ടി. ജ​ബ്ബാ​റി​‍െൻറ സ്​​മ​ര​ണ​യി​ൽ കു​ടും​ബ​മാ​ണ് 'സാ​യാ​ഹ്നം' സ്ഥാ​പി​ച്ച​ത്. ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി ചേ​ന്ദ​മം​ഗ​ലൂ​രി​ൽ മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്കാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന സീ​നി​യ​ർ സി​റ്റി​സ​ൺ ഫോ​റ​ത്തി​നാ​ണ് സാ​യാ​ഹ്ന​ത്തി​െൻറ മേ​ൽ​നോ​ട്ട​ച്ചു​മ​ത​ല.

ഇ​രു​നി​ല കെ​ട്ടി​ട​ത്തി​െൻറ ഒ​ന്നാം നി​ല​യാ​ണ് ജീ​വി​തം​കൊ​ണ്ട് വ​ഴി​കാ​ട്ടി​യ മു​തി​ർ​ന്ന പൗ​ര​ൻ​മാ​രു​ടെ കൂ​ട്ടാ​യ്മ​ക്കാ​യി നീ​ക്കി​വെ​ച്ചി​രി​ക്കു​ന്ന​ത്. താ​ഴെ നി​ല​യി​ൽ വ​ഴി​യാ​ത്ര​ക്കാ​ർ​ക്ക് പ്ര​ത്യേ​കി​ച്ച് എം.​വി.​ആ​ർ കാ​ൻ​സ​ർ സെൻറ​റി​ലേ​ക്ക് പോ​കു​ന്ന​വ​ർ​ക്ക് വി​ശ്ര​മ​ത്തി​നും പ്രാ​ർ​ഥ​ന​ക്കും ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​മാ​യി സൗ​ക​ര്യ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.



Tags:    
News Summary - ‘sayahnam’ is ready for senior citizens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.