മു​ക്കം എ​സ്.​കെ പാ​ർ​ക്കി​ലെ രാ​ത്രി കാ​ഴ്ച

മു​ക്കം: മ​ല​യോ​ര മേ​ഖ​ല​യി​ലെ പ്ര​ധാ​ന ടൗ​ണു​ക​ളി​ലൊ​ന്നാ​യ മു​ക്ക​ത്ത് തെ​രു​വു​വി​ള​ക്കു​ക​ൾ ക​ത്താ​താ​യ​തോ​ടെ രാ​ത്രി​യി​ൽ ന​ഗ​രം ഇ​രു​ട്ടി​ൽ. ടൗ​ണി​ലെ ആ​ലി​ൻ​ചു​വ​ട്ടി​ൽ​നി​ന്ന് പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളാ​യ പി.​സി ജ​ങ്ഷ​ൻ, ഓ​ർ​ഫ​നേ​ജ് റോ​ഡ്, അ​ഭി​ലാ​ഷ് ജ​ങ്ഷ​ൻ, എ​സ്.​കെ പാ​ർ​ക്ക് പ​രി​സ​രം, മാ​ർ​ക്ക​റ്റ് റോ​ഡ്, പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ്, പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം തെ​രു​വു​വി​ള​ക്കു​ക​ൾ ക​ത്താ​ത്ത അ​വ​സ്ഥ​യാ​ണ്. പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ന്റെ ഒ​രു മൂ​ല​യി​ൽ ലോ ​മാ​സ്റ്റ് ലൈ​റ്റ് പ്ര​കാ​ശി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ലേ​ക്ക് വെ​ളി​ച്ച​മെ​ത്തു​ന്നി​ല്ല.

ഇ​തോ​ടെ, രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് വ​ലി​യ ദു​രി​ത​മാ​ണ്. സാ​മൂ​ഹി​ക വി​രു​ദ്ധ​ശ​ല്യ​ത്തി​ന് പു​റ​മെ അ​ങ്ങാ​ടി​യി​ൽ അ​ല​ഞ്ഞ് ന​ട​ക്കു​ന്ന തെ​രു​വ് നാ​യ്ക്ക​ളെ​യും പേ​ടി​ക്ക​ണം. മു​ക്കം അ​ഭി​ലാ​ഷ് ജ​ങ്ഷ​നി​ലു​ള്ള ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ൾ ക​ത്താ​താ​യി​ട്ട് മാ​സ​ങ്ങ​ളാ​യി. ഇ​വ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല.

രാ​ത്രി ക​ട​ക​ൾ അ​ട​ക്കു​ന്ന​തു​വ​രെ ക​ട​ക​ളി​ൽ​നി​ന്നു​ള്ള ലൈ​റ്റു​ക​ൾ ഉ​ള്ള​തി​നാ​ൽ വ​ലി​യ പ്ര​യാ​സ​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. എ​ന്നാ​ൽ, ക​ട​ക​ൾ അ​ട​ച്ചു​ക​ഴി​ഞ്ഞാ​ൽ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​വും. മു​ക്ക​ത്ത് മോ​ഷ്ടാ​ക്ക​ളു​ടെ ശ​ല്യ​വും അ​ടു​ത്ത കാ​ല​ത്താ​യി വ​ർ​ധി​ച്ചി​രു​ന്നു. തെ​രു​വു​വി​ള​ക്കു​ക​ൾ ക​ത്താ​ത്ത​ത് മോ​ഷ്ടാ​ക്ക​ൾ​ക്കും വ​ലി​യ അ​നു​ഗ്ര​ഹ​മാ​ണ്.

എ​ത്ര​യും പെ​ട്ടെ​ന്ന് ലൈ​റ്റു​ക​ൾ ക​ത്തി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രും വ്യാ​പാ​രി​ക​ളും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. അ​തേ​സ​മ​യം, കൊ​യി​ലാ​ണ്ടി-​എ​ട​വ​ണ്ണ സം​സ്ഥാ​ന പാ​ത​യു​ടെ ഭാ​ഗ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്റെ ലൈ​റ്റു​ക​ൾ പ്ര​കാ​ശി​ക്കു​ന്ന​തി​നാ​ൽ വ​ലി​യ പ്ര​ശ്ന​മി​ല്ല.

Tags:    
News Summary - The streetlights blinked-mukkam is in dark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.