മുക്കം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്നു എന്നു പറയുന്നത് വെറുതെയാണെന്നും നടന്നുപോകുമ്പോൾ തോക്കുചൂണ്ടിയ കഥയും യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലാത്തതാണെന്നും വി.ഡി. സതീശൻ പറഞ്ഞു.
കാരശ്ശേരി സർവിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ രാഹുൽ ഗാന്ധിയുടെ 2024 വർഷത്തെ കലണ്ടർ ഡോ. എം.എൻ. കാരശ്ശേരിക്ക് നൽകി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു.
എ.പി. അനിൽകുമാർ എം.എൽ.എ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ്, മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയി, വയനാട് ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ആര്യാടൻ ഷൗക്കത്ത്, അഡ്വ. കെ. ജയന്ത്, മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മില്ലി മോഹനൻ, ഡി.സി.സി വൈസ് പ്രസിഡന്റ് അന്നമ്മ ടീച്ചർ, കെ.പി.സി.സി അംഗം എൻ.കെ. അബ്ദുറഹ്മാൻ, ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ, മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി.ജി. മുഹമ്മദ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ കെ.പി. സൂഫിയാൻ, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബോസ് ജേക്കബ്, എം.ടി. അഷ്റഫ്, ബി.പി. റഷീദ്, ജോണി പ്ലാക്കാട്ട്, കെ. സണ്ണി, അബ്ദു കൊയങ്ങോറൻ എന്നിവർ സംസാരിച്ചു. ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സി.കെ. കാസിം സ്വാഗതവും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സിറാജുദ്ദീൻ നന്ദിയും പറഞ്ഞു.
മുക്കം: നവകേരള ബസിന് ഷൂ എറിഞ്ഞ സംഭവത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ഡോ. എം.എൻ. കാരശ്ശേരി. പ്രതിപക്ഷനേതാവിനെ വേദിയിലിരുത്തിയായിരുന്നു വിമർശനം. ഷൂ എറിഞ്ഞത് അന്യായമാണെന്നും ഇത് അന്യായമാണെന്ന് കോൺഗ്രസുകാർ പത്തു വട്ടം പറയണമെന്നും എം.എൻ. കാരശ്ശേരി പറഞ്ഞു. ഷൂ ഏറ് ഗാന്ധിസത്തിന് നിരക്കാത്തതും കോൺഗ്രസ് സംസ്കാരത്തിന് ചേരാത്തതുമാണ്.
ജനാധിപത്യം അവസാനിപ്പിക്കാൻ പോകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും എന്തുതന്നെയായാലും 2024 തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണി അധികാരത്തിലെത്തണമെന്നും എം.എൻ. കാരശ്ശേരി പറഞ്ഞു.
മുഖ്യമന്ത്രി ധിക്കാരിയാണ്. കേരളത്തിൽ എന്ത് അക്രമം നടക്കുന്നുണ്ടെങ്കിലും അതിന് ഉത്തരവാദി ആഭ്യന്തര വകുപ്പാണ്. കരിങ്കൊടി കാണിച്ചതിന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചിട്ട് അത് രക്ഷാപ്രവർത്തനമാണെന്ന് പറയുന്നത് ജനങ്ങളോട് എത്രത്തോളം പുച്ഛമാണെന്നതിന് തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.