മുക്കം: സംസ്ഥാന പാതയോരത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കാട്ടുപന്നിയുടെ ജഡം ചീഞ്ഞളിത്ത നിലയിൽ. മൂന്നു ദിവസം മുമ്പ് ചത്ത നിലയിൽ കണ്ട കാട്ടുപന്നിയെ സംസ്കരിക്കാൻ നടപടി സ്വീകരിക്കാൻ നേരിട്ടും ഫോൺ മുഖേനയും അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും യഥാസമയം പരിഹാരമുണ്ടായില്ലെന്ന് പൊതുജനങ്ങൾ പരാതിപ്പെട്ടു.
വന്യജീവി വിഭാഗത്തിൽ പെടുന്നതിനാൽ പന്നിയുടെ ജഡം സംസ്ക്കരിക്കുന്നതിന് നാട്ടുകാർക്കും ഭയമായിരുന്നു.
പന്നിയുടെ ജഡം ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിച്ച് പ്രദേശവാസികൾക്കും യാത്രക്കാർക്കും ദുരിതമായ ശേഷമാണ് ഇന്നലെ അധികൃതരെത്തി സംസ്കരിച്ചത്. അതേസമയം വിവരം അറിഞ്ഞിരുന്നില്ലെന്നും അറിഞ്ഞയുടൻതന്നെ പന്നിയെ സംസ്ക്കരിക്കാൻ നടപടി സ്വീകരിച്ചെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി.പി. സ്മിത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.