കൂട്ടാലിട: നരയംകുളം തച്ചറോത്ത് ശശിയുടെ മകൻ അശ്വന്തിെൻറ (20) മരണത്തിലെ ദുരൂഹതയിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു. കണ്ണൂർ തോട്ടട ഗവ: പോളിടെക്നിക്കിലെ അവസാന വർഷ വിദ്യാർഥിയായ അശ്വന്തിനെ ഈ മാസം ഒന്നിന് പോളിടെക്നിക് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.
ബന്ധുക്കളും നാട്ടുകാരും ഹോസ്റ്റലിൽ എത്തുമ്പോൾ മൃതദേഹം അഴിച്ച് കിടത്തി ഇൻക്വസ്റ്റ് നടത്തിയിരുന്നു. ഹോസ്റ്റൽ മുറയിലെ ഫാനിെൻറ ഒരു ലീഫിലാണ് കെട്ടി തൂങ്ങിയതായി പറയുന്നത്. ഫാനിൽ കെട്ടാൻ ഉപയോഗിച്ചെന്നു പറയുന്ന കസേര തകർന്നതാണ്.
അതിൽ കയറിനിന്ന് ഫാൻ കെട്ടിടാൻ സാധ്യമല്ലെന്ന് ആക്ഷൻ കമ്മിറ്റി ചൂണ്ടിക്കാട്ടി. അശ്വന്ത് മരിക്കുന്നതിെൻറ തലേ ദിവസം ഹോസ്റ്റലിലെ ഒരു കുട്ടിക്ക് തലക്ക് മുറിവേറ്റിരുന്നു. ഇതിനെ കുറിച്ച് കൃത്യമായി അന്വേഷിക്കണം. ഹോസ്റ്റലിലെ വിദ്യാർഥികൾ രക്ഷിതാക്കളോട് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. മരിക്കുന്ന ദിവസം അർദ്ധരാത്രി 1.30 വരെ അശ്വന്ത് ഫോൺ ചെയ്തത് കണ്ടെന്ന് ഹോസ്റ്റലിലെ ചില വിദ്യാർഥികൾ പറഞ്ഞിരുന്നു. എന്നാൽ, ഇതിനെ കുറിച്ചൊന്നും വേണ്ട രീതിയിലുള്ള അന്വേഷണം നടത്തിയിട്ടില്ല.
മരണം നടന്ന് 20 ദിവസം കഴിഞ്ഞിട്ടും പൊലീസ് രക്ഷിതാക്കളുടെ മൊഴിയെടുക്കുകയോ ഫോണിലെ വിവരങ്ങൾ അറിയിക്കുകയോ ചെയ്തിട്ടില്ലെന്നും ആക്ഷൻ കമ്മിറ്റി ആരോപിച്ചു. ഇതുവരെയുള്ള അന്വേഷണം തൃപ്തികരമല്ല. അതുകൊണ്ടുതന്നെ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, എം.പി, എം.എൽ.എ, ജില്ലാ കലക്ടർ, ഡി.ജി.പി എന്നിവർക്ക് നിവേദനം നൽകാൻ തീരുമാനിച്ചു. യോഗത്തിൽ എരഞ്ഞോളി ബാലൻ നായർ, ടി. പി. ബലറാം, പി. സജീവൻ, ടി. പി. ബാലകൃഷ്ണൻ, രജീഷ് ആർദ്രം, ലിനീഷ് നരയംകുളം, കൽപകശ്ശേരി ജയരാജൻ, ടി.എം. സുരേഷ് ബാബു, ടി.പി. സുധി എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: വാർഡ് മെംബർ ടി.പി. ഉഷ (ചെയർ) എം.കെ. സതീഷ് (കൺ) കൊളക്കണ്ടി ബിജു (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.