നാദാപുരം: മഞ്ഞപ്പള്ളിയിൽ അനധികൃത വിൽപനക്ക് സൂക്ഷിച്ച മദ്യം ഡി.വൈ.എഫ്.ഐ പ്രവർത്തകർ പിടികൂടി വളയം പൊലീസിന് കൈമാറി. 35 കുപ്പി വിദേശമദ്യമാണ് പിടികൂടിയത്. മഞ്ഞപ്പള്ളിയിലെ ഇടവഴിയോടു ചേർന്ന പറമ്പിൽ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം. ഞായറാഴ്ച വൈകീട്ട് ഹൃദയപൂർവം പദ്ധതിയുടെ പ്രവർത്തനവുമായി ഗൃഹസന്ദർശനത്തിനിടെയാണ് മദ്യം കണ്ടെത്തിയത്. വളയം പൊലീസിന് പ്രവർത്തകർ വിവരം കൈമാറുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയശേഷം നശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.