ഇ​ജാ​സ്, അ​ഖി​ല

എം.ഡി.എം.എയുമായി യുവതിയും യുവാവും അറസ്റ്റിൽ

നാ​ദാ​പു​രം: എം.​ഡി.​എം.​എ​യു​മാ​യി യു​വ​തി​യെ​യും യു​വാ​വി​നെ​യും പി​ടി​കൂ​ടി. വ​യ​നാ​ട് കൊ​ട്ടാ​ര​ക്കു​ണ്ട് ത​യ്യി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഇ​ജാ​സ് (26), ക​മ്പ​ള​ക്കാ​ട് വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന അ​ഖി​ല (24) എ​ന്നി​വ​രെ​യാ​ണ് 32 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി നാ​ദാ​പു​രം എ​സ്.​ഐ അ​നീ​ഷ് വ​ട​ക്കേ​ട​ത്തും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. പേ​രോ​ട് റോ​ഡി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ൽ നി​ന്ന് ല​ഹ​രി വ​സ്തു​ക്ക​ൾ ക​ണ്ടെ​ടു​ത്ത​ത്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ ക​മ്പ​ള​ക്കാ​ട്ടെ വാ​ട​ക വീ​ട്ടി​ൽ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ചു​വ​രാ​മെ​ന്നു​പ​റ​ഞ്ഞ് മൂ​ന്നു മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​യെ വീ​ട്ടി​ലാ​ക്കി ഇ​ജാ​സും മ​ക​ളും പു​റ​ത്ത് പോ​യ​താ​ണെ​ന്ന് അ​ഖി​ല​യു​ടെ അ​മ്മ പ​റ​ഞ്ഞു. ഇ​ജാ​സ് നേ​ര​ത്തെ​യും മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ പ്ര​തി​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. അ​ഖി​ല​യെ​യും കു​ഞ്ഞി​നെ​യും മാ​ന​ന്ത​വാ​ടി വ​നി​ത സ​ബ് ജ​യി​ലി​ലും ഇ​ജാ​സി​നെ വ​ട​ക​ര സ​ബ് ജ​യി​ലി​ലും റി​മാ​ൻ​ഡ് ചെ​യ്തു. മ​റ്റൊ​രു കേ​സി​ൽ ചെ​ക്യാ​ട് ചെ​റ്റ​ക്ക​ണ്ടി പാ​ല​ത്തി​നു സ​മീ​പ​ത്തു​നി​ന്ന് അ​ഞ്ച് ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ക​ല്ലി​ക്ക​ണ്ടി സ്വ​ദേ​ശി മ​ണ​ത്ത​ണ​മ്മ​ൽ അ​ർ​ജു​നെ (26) വ​ള​യം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ട​ക​ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - A young woman and a young man were arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.