കല്ലാച്ചി വളയം റോഡിലെ തകർന്ന കെട്ടിടം

കല്ലാച്ചി ടൗണിൽ കെട്ടിടം തകർന്നു; ഒഴിവായത് വൻ ദുരന്തം

നാദാപുരം: കല്ലാച്ചി മാർക്കറ്റ് റോഡിൽ കെട്ടിടം തകർന്നുവീണ് ഒഴിവായത് വൻ ദുരന്തം. രയോരത്ത് കുഞ്ഞബ്​ദുല്ല ഹാജിയുടെ ഉടമസ്ഥതയിലുള്ള ഇരുനില ഓടിട്ട കെട്ടിടമാണ് തകർന്നത്. വ്യാഴാഴ്​ച രാവിലെ ഒമ്പതിനാണ് കെട്ടിടത്തി​െൻറ ചില ഭാഗങ്ങൾ അടർന്നുവീണത്. പരിസരത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി.

അപകട ഭീഷണിയുയർത്തിയ കെട്ടിടം വാഹന യാത്രക്കാർക്കും സമീപത്തെ കെട്ടിടങ്ങൾക്കും കാൽനട യാത്രക്കാർക്കും ഭീഷണി ഉയർത്തിയിരുന്നു. കെട്ടിടത്തി​െൻറ ചില ഭാഗങ്ങൾ ആദ്യം റോഡിലേക്ക് വീഴുകയും പിന്നീട് ബാക്കി ഭാഗം റോഡിലേക്ക് പതിക്കുകയുമായിരുന്നു. ഇതിനാൽ കെട്ടിടം വീഴുന്നത് ആളുകളുടെ ശ്രദ്ധയിൽ പെടുകയും അപകടം ഒഴിവാകുകയുമുണ്ടായി. കെട്ടിടത്തി​െൻറ ഭാഗങ്ങൾ ഫൂട്ട്പാത്തിൽനിന്നും പൂർണമായും നീക്കം ചെയ്യാത്തത് കാൽനട യാത്രക്കാർക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്.

നാദാപുരം ഫയര്‍ സ്​റ്റേഷൻ ഓഫിസർ ടി.കെ. വാസത്തി​െൻറ നേതൃത്വത്തിലുള്ള ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഏറെ സാഹസപ്പെട്ട് അപകട ഭീഷണി ഉയർത്തുന്ന കെട്ടിടത്തി​െൻറ മറ്റു ഭാഗങ്ങൾ പൊളിച്ചുമാറ്റി. സീനിയർ ഫയർ ഓഫിസർ വി.വി. രാമദാസൻ, കെ.എൻ. രതീഷ്, പ്രബീഷ്, പി.എം. വിജേഷ്, കെ. ഷാഗിൽ, കെ. ബിജു, ഷൈജു, ഷിബിൻരാജ് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Building collapses in Kallachi town

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.