നാദാപുരം: പുറമേരി ഹോമിയോ മുക്കിൽ സ്വകാര്യ ബസ് കടയിലേക്ക് പാഞ്ഞുകയറി. അപകടത്തിൽ ബസ് ഡ്രൈവർ ഉൾപ്പെടെ പത്തോളം യാത്രക്കാർക്ക് പരിക്കേറ്റു.
പരിക്കേറ്റ അമ്മക്കണ്ടിയിൽ നിമ്മി (29) പാതിരിപ്പറ്റ, കാപ്പാട്ടുപറമ്പത്ത് ശശി(57), പള്ളിക്കണ്ടി ഷിജില ( 45) വളയം, പള്ളിക്കണ്ടി അമേഘ (17) വളയം, മാവിലന്റവിട അഖിൽ (27) വളയം, ഗംഗാധരൻ (54) കക്കട്ടിൽ, അഷ്ന (28) മൊകേരി, സജിത (45) തൂവക്കുന്ന്, രമേശൻ (58) കല്ലാച്ചി എന്നിവർക്ക് നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി. ഏതാനും പേർ വടകര താലൂക്ക് ആശുപത്രിയിലും കഴിയുന്നുണ്ട്.
ചൊവ്വാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് സംഭവം. വടകരയിൽനിന്ന് തൊട്ടിൽപ്പാലത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. ഇടിയുടെ ആഘാതത്തിൽ കടയുടെ ചുമർ തകരുകയും കോൺക്രീറ്റ് ബീമുകൾക്ക് വിള്ളൽ സംഭവിക്കുകയും ചെയ്തു. കെട്ടിടത്തിന്റെ കോൺക്രീറ്റ് കമ്പികളും തകര ഷീറ്റുകളും ബസിനുള്ളിലേക്ക് കയറിയെങ്കിലും ഡ്രൈവറും യാത്രക്കാരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകട സമയത്ത് കടയിൽ രണ്ടു തൊഴിലാളികൾ ജോലിചെയ്യുന്നുണ്ടായിരുന്നു.
ഇരുവരും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. നാദാപുരം ഡിവൈ.എസ്.പി ടി.പി.ജേക്കബ്, സി.ഐ കെ.ആർ. രഞ്ജിത്ത്, ട്രാഫിക് എസ്.ഐ ടി.പി. സുരേഷ് ബാബു തുടങ്ങിയവർ സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.