നാദാപുരം: പൂച്ചയുടെ ഇടപെടൽ മൂലം വൻ ദുരന്തത്തിൽ നിന്ന് വീട്ടുകാർ രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രിയാണ് പുറമേരി കുനിങ്ങാട് പയ്യമ്പള്ളി ഇസ്മായിലിന്റെ വീട്ടിന് പിൻവശത്ത് വളർത്തുപൂച്ചയുടെ അസാധാരണ പെരുമാറ്റം വീട്ടിൽ തൊഴിൽ സംബന്ധമായ ആവശ്യത്തിനെത്തിയവരുടെ ശ്രദ്ധയിൽ പെട്ടത്. ഇവർ പരിസരം പരിശോധിച്ചപ്പോൾ പത്തി വിടർത്തിയ മൂർഖനെയാണ് കണ്ടത്.
വീട്ടു പരിസരത്ത് കയറിക്കൂടിയ ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ വീട്ടുകാരുടെ ശ്രദ്ധയിൽ പെടുത്തിയത് ഇച്ചാച്ചു എന്ന പേരിൽ വിളിക്കുന്ന വളർത്തു പൂച്ചയായിരുന്നു. ഉടൻ തന്നെ പാമ്പുപിടിത്തക്കാരെ വിവരമറിയിച്ചെങ്കിലും പാമ്പ് തൊട്ടടുത്ത രാജുവിന്റെ വീട്ടിലേക്ക് നീങ്ങുകയായിരുന്നു. പെട്ടെന്ന് തന്നെ പാമ്പു പിടിത്തക്കാരെത്തി പിടികൂടി. പരിസരവാസികൾ പൂച്ചയുടെ സാമർഥ്യം കാരണം വൻ ദുരന്തമൊഴിവായതിന്റെ ആശ്വാസത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.