നാദാപുരം: രണ്ട് മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കൾ അറസ്റ്റിൽ. കാമുകനോടൊപ്പം ഒളിച്ചോടിയ ഭര്‍തൃമതിയായ യുവതിയെയും കാമുകനെയുമാണ് വളയം പൊലീസ് അറസ്റ്റ് ചെയ്തത്.
വാണിമേല്‍ സ്വദേശിനിയായ 29 കാരിയെയും വളയം സ്വദേശി 26കാരനായ ഓട്ടോ ഡ്രൈവറെയുമാണ് അറസ്റ്റുചെയ്തത്.
അഞ്ചുദിവസം മുമ്പ് യുവതിയെ കാണാനില്ലെന്ന സഹോദരെൻറ പരാതിയെ തുടര്‍ന്ന് വളയം പൊലീസ് കേസെടുക്കുകയായിരുന്നു.
കാമുകന്‍ വീട്ടിലെത്തി വിളിച്ചിറക്കിക്കൊണ്ടുപോയതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതോടെ പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കുകയായിരുന്നു.
വളയം പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ വിഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരാക്കി. കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.