നാദാപുരം: കാലവർഷക്കെടുതിയിൽ നാട്ടുകാർക്ക് ആശ്വാസമായി നാദാപുരം ജനകീയ ദുരന്തനിവാരണ സേന പ്രവർത്തകർ. ശനിയാഴ്ച രാവിലെ കനത്ത മഴയോടൊപ്പമുണ്ടായ കാറ്റിൽ മേഖലയിൽ മരങ്ങൾ കടപുഴകി കനത്ത നാശനഷ്ടമാണുണ്ടായത്. കാറ്റിൽ തകർന്ന വൈദ്യുതിത്തൂണുകളും വീടുകൾക്ക് മുകളിൽ വീണ മരങ്ങളും ധാരാളമായിരുന്നു. ഇവയൊക്കെ നീക്കംചെയ്യാനും മുറിച്ചുമാറ്റാനും നാദാപുരം ജനകീയ ദുരന്തസേന പ്രവർത്തകർ നടത്തുന്ന ശ്രമമാണ് ഏറെ ശ്രദ്ധനേടിയത്. അഗ്നിരക്ഷാസേനക്ക് കടന്നുചെല്ലാൻ കഴിയാത്ത സ്ഥലങ്ങളിൽപോലും ജനകീയ ദുരന്തസേന പ്രവർത്തകരുടെ വിശ്രമമില്ലാത്ത സേവനം ദുരിതബാധിതർക്ക് ലഭിച്ചു. പഞ്ചായത്തിന്റെ അനാസ്ഥകാരണം യാത്ര ദുഷ്കരമായ റോഡിന്റെ താൽക്കാലിക അറ്റകുറ്റപ്പണി നടത്തിയും ഇവർ മാതൃകയായി. 10, 18 വാർഡുകളിലൂടെ പോകുന്ന മമ്പള്ളി പാലം റോഡും ഇവരുടെ നേതൃത്വത്തിൽ അറ്റകുറ്റപ്പണി നടത്തി. റോഡ് നന്നാക്കാൻ നാട്ടുകാർ നിരവധി തവണ പഞ്ചായത്തിൽ നിവേദനം നൽകി കാത്തിരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.