നാദാപുരം: വ്യായാമത്തിനൊപ്പം പരിസ്ഥിതി സന്ദേശവും പങ്കുവെച്ച് യുവാക്കളുടെ സാഹസികയാത്ര. കല്ലാച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന 15 പേരടങ്ങുന്ന സംഘമാണ് പ്രകൃതിയെ സ്നേഹിച്ചും പരിസ്ഥിതി സൗഹൃദ ചിന്ത പ്രചരിപ്പിച്ചും സൈക്കിൾ യാത്ര സംഘടിപ്പിക്കുന്നത്.
വ്യായാമത്തിലൂടെ ലോക്ഡൗണിലെ മാനസിക പിരിമുറുക്കം കുറക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണവുമാണ് ഇവരുടെ ലക്ഷ്യം. യാത്രവഴിയിലെ മാലിന്യങ്ങളും പ്ലാസ്റ്റിക് വസ്തുക്കളും ശേഖരിച്ച് സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കും. മൂന്നുവർഷം മുമ്പാണ് കല്ലാച്ചി കേന്ദ്രീകരിച്ച് സൈക്കിൾ റൈഡിങ് സംഘം ആരംഭിച്ചത്. ദിവസവും 20 കിലോ മീറ്ററിലധികം ഇവർ യാത്ര നടത്തും. മാസത്തിൽ ഒരു തവണ ദീർഘദൂര യാത്രയും.
വ്യാഴാഴ്ച രാവിലെ കണ്ണവം വനമേഖലയിലൂടെ വയനാട്ടിലേക്കും തിരിച്ച് കുറ്റ്യാടി ചുരം വഴി കല്ലാച്ചിയിലേക്കുമായിരുന്നു യാത്ര. 20 കിലോമീറ്റർ ദൂരവും നാലിലധികം ഹെയർ പിന്നുകളുമുള്ള പെരിയ ചുരം സംഘം സാഹസികമായി ചവിട്ടിക്കയറി. പേര്യയിൽനിന്ന് വാളാട്, കുഞ്ഞോം, നിരവിൽപ്പുഴ വഴി നാട്ടിലേക്ക് 105 കിലോമീറ്റർ പിന്നിട്ടാണ് യാത്ര അവസാനിപ്പിച്ചത്. നൗഫൽ നരിക്കോൾ, നിസാം, സലാം, കെ.കെ. ഫൈസൽ, ഫഹ്മിദ്, ജംഷീർ, മുഹമ്മദ്, നിസാം, വി.കെ. റാഷിദ്, ഷംസീർ, ജാഫർ, ആഷിഫ് അഫ്സൽ, ഡാനിഷ് എന്നിവരുടെ നേതൃത്വത്തിലാണ് യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.