നാദാപുരം: ചേലക്കാട്-തണ്ണീർപന്തൽ റോഡിൽ കുമ്മങ്കോട് ചന്തംകണ്ടിപറമ്പിൽ സമീപത്തെ കെട്ടിടങ്ങൾക്കും വീടിനും അപകടഭീഷണിയുയർത്തിയ മാവ് മുറിച്ചുമാറ്റി. സമീപത്ത് നാദാപുരം ഭാഗത്തേക്ക് വൈദ്യുതി വിതരണത്തിനുള്ള 110 കെ.വി ലൈൻ കടന്നുപോകുന്നതിനാൽ വൻ അപകടഭീഷണിയിലാണ് മരം സ്ഥിതിചെയ്തിരുന്നത്. മാവ് നിന്ന സ്ഥലത്തെ മണ്ണ് നീക്കിയതിനാൽ വേരുകൾ മുറിഞ്ഞ് ഏതു സമയത്തും കടപുഴകി വീഴാം എന്ന നിലയിലായിരുന്നു. വൈദ്യുതി വകുപ്പിൽ നിരവധി തവണ കയറിയിറങ്ങിയിട്ടും ലൈനുകൾ ഓഫ് ചെയ്ത് മരം മുറിക്കാൻ ആവശ്യമായ സഹായം ചെയ്യാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.