നാദാപുരം: കേരളപ്പിറവി ദിനത്തിൽ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമാകാനുള്ള കേരളത്തിന്റെ ശ്രമത്തിൽ മുന്നിൽ നടന്ന് വളയം ഗ്രാമപഞ്ചായത്ത്. ജില്ലയിൽ ആദ്യം ഡിജി കേരളം പദ്ധതിയിലൂടെ നൂറുശതമാനം ഡിജിറ്റൽ സാക്ഷരത കൈവരിച്ച പഞ്ചായത്തായി വളയം മാറി.
സർവേയിലൂടെ കണ്ടെത്തിയ 2519 പഠിതാക്കൾക്കാണ് അടിസ്ഥാന ഡിജിറ്റൽ സാക്ഷരതയിൽ പരിശീലനം നൽകിയത്. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ, പ്രത്യേകം തെരഞ്ഞെടുത്ത വളന്റിയർ, ടെക്നിക്കൽ അസിസ്റ്റന്റ്, പ്രേരക്മാർ തുടങ്ങി എല്ലാ വിഭാഗം ആളുകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. ഡിജി കേരളം പദ്ധതി ജില്ലയിൽ ആദ്യമായി നൂറുശതമാനം പൂർത്തിയാക്കിയ പഞ്ചായത്തിനുള്ള പുരസ്കാരം ശനിയാഴ്ച കോഴിക്കോട് വെച്ച് നടക്കുന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സാരഥികൾ ഏറ്റുവാങ്ങും.
ഡിജി കേരളം പദ്ധതിയിൽ വളയം ഗ്രാമപഞ്ചായത്തിന് ജില്ലയിൽ ഒന്നാം സ്ഥാനത്തെത്താനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മുഴുവൻ ആളുകൾക്കും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് നന്ദി അറിയിച്ചു. വളയത്തെ മുഴുവൻ ജനങ്ങളുടെയും നേട്ടമാണ് ഡിജി കേരളം പദ്ധതിയിൽ വളയത്തിനുണ്ടാക്കാൻ പറ്റിയ മുന്നേറ്റമെന്നും പ്രസിഡന്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.