നാദാപുരം: കനത്ത മഴയിൽ വീടു തകർന്നു. വളയം അരുവിക്കരയിലെ പിലാവുള്ളതിൽ ഒണക്കന്റെ ഓടുമേഞ്ഞ വീടാണ് തകർന്നത്. ശനിയാഴ്ച പുലർച്ച മൂന്നിന് പെയ്ത ശക്തമായ മഴയിൽ വീട് പൂർണമായി തകർന്നുവീഴുകയായിരുന്നു. തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന ഒണക്കൻ ജോലിക്കിടെ തെങ്ങിൽനിന്ന് വീണ് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് വീട്ടിൽ കിടപ്പിലായിരുന്നു. കഴിഞ്ഞ ദിവസം നാട്ടുകാർ ഒണക്കനെയും ഭാര്യയെയും വീട്ടിൽനിന്ന് തൊട്ടടുത്ത് ലൈഫ് പദ്ധതി പ്രകാരം നിർമിക്കുന്ന വീട്ടിലേക്ക് മാറ്റിയിരുന്നു. ഇതേത്തുടർന്ന് ആളപായം ഒഴിവാകുകയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ്, വാർഡ് മെംബർ കെ.ടി. ഷബിന എന്നിവർ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.