നാദാപുരം: പേരാമ്പ്ര പന്തിരിക്കര സ്വദേശി അജ്നാസിനെ സ്വർണക്കടത്ത് സംഘം അരൂരിൽ വെച്ച് തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾകൂടി അറസ്റ്റിലായി. വില്യാപ്പള്ളിയിലെ കുന്നോത്ത് മുഹമ്മദാണ് (32) അറസ്റ്റിലായത്.
സംഭവത്തിൽ ഏഴു പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. നേരേത്ത കാർത്തികപ്പള്ളിയിലെ കോട്ടോളി ഫൈസൽ, വില്യാപ്പള്ളി ചേരിപ്പൊയിൽ സെയ്ത് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
ഫെബ്രുവരി 13ന് അരൂരിൽ നടന്ന വോളിബാൾ മത്സരം കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് ഇന്നോവ കാറിലെത്തിയ സംഘം അജ്നാസിനെ തട്ടിക്കൊണ്ടുപോയത്. താമരശ്ശേരി നിലമ്പൂർ വഴി ഊട്ടിയിലെത്തിച്ചശേഷം രാത്രി വിട്ടയക്കുകയായിരുന്നു.
റൂറൽ നാർകോട്ടിക് സെൽ ഡിവൈ.എസ്.പി സി. സുന്ദരെൻറ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഇതിനിടെ, അജ്നാസിനെതിരെയും മട്ടന്നൂരിൽ സ്വർണം തട്ടിയെടുത്തതിന് നാദാപുരം പൊലീസ് കേെസടുത്തിരുന്നു.
ഫെബ്രുവരി 13ന് പുലർച്ച 4.20ന് മട്ടന്നൂർ ടൗണിൽവെച്ച് ഒന്നാം പ്രതി അനസും തട്ടിക്കൊണ്ടുപോകപ്പെട്ട രണ്ടാം പ്രതി അജ്നാസും അടക്കം ഏഴുപേർ ചേർന്ന് കണ്ണൂർ വിമാനത്താവളം വഴി സ്വർണം കൊണ്ടുവരുകയായിരുന്ന വില്യാപ്പള്ളി, കാർത്തികപ്പള്ളി സ്വദേശിയായ ഫൈസലിെൻറ കാർ തടഞ്ഞുനിർത്തി കഴുത്തിൽ കത്തിവെച്ച് ഒരു കിലോ സ്വർണം തട്ടിയെടുത്തുവെന്നാണ് കേസ്.
ഇവർ തമ്മിലുള്ള കുടിപ്പകയാണ് തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.