നാദാപുരം: ന്യൂനപക്ഷ പ്രീമെട്രിക് സ്കോളർഷിപ് പദ്ധതിയുടെ സ്കൂൾ ലെവൽ വെരിഫിക്കേഷൻ നടപടികൾ മന്ദഗതിയിൽ. സ്കോളർഷിപ്പുകൾ നഷ്ടപ്പെടുമെന്ന ആശങ്ക വർധിക്കുന്നു. ഓൺലൈനിൽ രക്ഷിതാക്കൾ നൽകുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലാണ് സ്കോളർഷിപ്പിന് അർഹത ലഭിക്കുന്നത്. നിലവിൽ സ്കോളർഷിപ് ലഭിക്കുന്നവരും ഓൺലൈനിലൂടെ അപേക്ഷ പുതുക്കിനൽകണം. ഈ അപേക്ഷകൾ സ്കൂൾ തലത്തിൽ നടത്തുന്ന പരിശോധനയാണ് കുട്ടിയെ പ്രാഥമിക പരിഗണന പട്ടികയിൽ ഉൾപ്പെടുത്തുന്നത്. പിന്നീട് എ.ഇ.ഒ അടക്കം ഉയർന്ന വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ അംഗീകരിക്കുന്ന ലിസ്റ്റുകൾ വഴി സംസ്ഥാനതല പട്ടിക പൂർത്തിയാക്കും.
സ്കൂൾ വഴി നടപടിക്രമം പൂർത്തിയാക്കാനുള്ള അവസാന തീയതി ഈ മാസം 31 ആണ്. എന്നാൽ, പ്രാഥമിക അംഗീകാരം നൽകേണ്ട സ്കൂൾതല പരിശോധന നടപടികൾ പൂർത്തിയാകാത്ത നിരവധി അപേക്ഷകൾ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള 53500ലധികം അപേക്ഷകൾ സ്കോളർഷിപ് പോർട്ടലിലെ സ്കൂൾ ലോഗിനിൽ കെട്ടിക്കിടക്കുന്നതായാണ് വിദ്യാഭ്യാസ വകുപ്പ് കണക്ക്.
സ്കൂൾ പ്രധാനാധ്യാപകരാണ് ഈ നടപടി പൂർത്തിയാക്കേണ്ടത്. ഈ ജോലി പൂർത്തിയാക്കാൻ ഏഴു ദിവസം കൂടി മാത്രമാണ് ശേഷിക്കുന്നത്. ഈ അവസ്ഥ തുടരുകയാണെങ്കിൽ ആയിരക്കണക്കിന് കുട്ടികൾക്ക് സ്കോളർഷിപ് നഷ്ടപ്പെടാനുള്ള സാധ്യത ഏറെയാണ്. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയത്തിെൻറ അവലോകന യോഗത്തിൽ സംസ്ഥാനത്തെ ഈ അവസ്ഥയെക്കുറിച്ച് പ്രത്യേക പരാമർശം നടന്നതായാണ് വിവരം. ഒന്നു മുതൽ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് പ്രതിമാസം 1000 രൂപ ലഭിക്കുന്ന പ്രീമെട്രിക് സ്കോളർഷിപ്പിനുള്ള അർഹത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.