നാദാപുരം: രാഷ്ട്രീയസംഘർഷത്തിൽ കോടതി ജാമ്യം നേടി വിദേശത്തേക്ക് മുങ്ങിയ പ്രതി വിമാനത്താവളത്തിൽ പിടിയിൽ. കടമേരി സ്വദേശി ചാലിൽകുനി അസ് ലഹ് ആണ് (37) ഖത്തറിൽനിന്ന് തിരിച്ചുവരുന്നതിനിടെ വെള്ളിയാഴ്ച കണ്ണൂർ വിമാനത്താവളത്തിൽ പിടിയിലായത്. 2011ൽ കടമേരിയിലെ രാഷ്ട്രീയസംഘർഷത്തിൽ വധശ്രമക്കേസ് പ്രതിയായിരുന്നു. കോടതിയിൽനിന്ന് ജാമ്യം നേടിയ ഇയാൾ പിന്നീട് കേസിൽ ഹാജരാകാതെ വിദേശത്തേക്ക് കടക്കുകയായിരുന്നു.
ഇതേ തുടർന്ന് കോഴിക്കോട് അഡി. ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കോടതി ഇയാൾക്കെതിരെ വാറന്റ് പുറപ്പെടുവിക്കുകയും പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ ഇയാളെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞ് നാദാപുരം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. നാദാപുരം സി.ഐ ഇ.വി. ഫായിസ് അലിയുടെ നേതൃത്വത്തിലുള്ള പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.