നാദാപുരം: നിരാലംബയായിരുന്ന പാറക്കടവ് തങ്കയം കുറ്റി മാണിക്കം വാർധക്യകാലത്ത് അധ്വാനിച്ച് സ്വരൂപിച്ച പണം മരണശേഷം പാറക്കടവ് ഡയാലിസിസ് സെൻററിന് കൈമാറി.
മാണിക്കത്തിനും മാനസിക വെല്ലുവിളി നേരിടുന്ന മകനും നേരേത്ത നാട്ടുകാരായ ഉദാരമതികൾ ചേർന്ന് വീട് നിർമിച്ചുനൽകിയിരുന്നു.
മാണിക്കം ഒരു വർഷം മുമ്പും മകൻ ആറു മാസം മുമ്പുമാണ് മരിച്ചത്. മരിക്കുന്നതിനു മുമ്പു തന്നെ മാണിക്കം പണം സഹായ സമിതി അംഗത്തെ ഏൽപിച്ചിരുന്നു. ഈ തുകയാണ് പാറക്കടവ് ഡയാലിസിസ് സെൻററിന് നൽകിയത്.
ഇരുവരുടെയും മരണശേഷം നാട്ടുകാർ മാണിക്കം-കുമാരൻ സ്മാരക സമിതിക്ക് രൂപം നൽകുകയും ചെയ്തു. സമിതിയുടെ ആദ്യ സംരംഭമെന്ന നിലക്കാണ് ഡയാലിസിസ് സെൻററിന് പണം കൈമാറിയത്.
വാർഡ് അംഗം ടി.കെ. ഖാലിദ് ചെയർമാനും ടി.കെ മനോജ് കൺവീനറുമായാണ് സ്മാരക സമിതിക്ക് രൂപം നൽകിയത്. മാണിക്കത്തിെൻറ സമ്പാദ്യത്തോടൊപ്പം നാട്ടുകാരുടെ സംഭാവനകൂടി ചേർത്താണ് സംഭാവന നൽകിയത്.
മാണിക്കത്തിെൻറ വീട്ടിൽ വെച്ച് ഡയാലിസിസ് സെൻററിനുള്ള ഫണ്ട് സൂപ്പി നരിക്കാട്ടേരി ഏറ്റുവാങ്ങി. ടി.കെ. ഖാലിദ് അധ്യക്ഷത വഹിച്ചു.
അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു. എ.കെ. ഉമേഷ്, വി.കെ.അബ്ദുല്ല, ടി. അനില്‍കുമാര്‍, കെ.എം. ഹംസ, ടി.കെ. കുഞ്ഞിരാമന്, പി. പ്രമോദ്, ടി.എ. സലാം, എം.പി. ഖാദർ ഹാജി എന്നിവർ സംസാരിച്ചു. ടി.കെ. മനോജൻ സ്വാഗതവും ടി.പി. ഉത്തമൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.