നാദാപുരം: അരൂര്‍ എളയിടത്തുനിന്ന് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ കാര്‍ കൂടി കസ്റ്റഡിയിലെടുത്തു. വില്യാപ്പള്ളി സ്വദേശിയുടെ കെ.എല്‍. 57. ആര് 2855 നമ്പര്‍ ഇന്നോവ കാര്‍ ആണ് അന്വേഷണ സംഘം പിടികൂടിയത്. കാറിനകത്ത് മാറ്റിനുള്ളില്‍ ഒളിപ്പിച്ചനിലയില്‍ രണ്ട് ഇരുമ്പുദണ്ഡുകളും വിദേശ നിർമിത കത്തിയും കണ്ടെത്തി. വാടകക്ക് നല്കുന്ന വാഹനമാണ് കസ്റ്റഡിയിലെടുത്ത ഇന്നോവയെന്ന് പൊലീസ് പറഞ്ഞു.
പന്തിരിക്കര സ്വദേശി ചെമ്പു നടക്കണ്ടിയിൽ അജ്നാസിനെയാണ് (30) ഇന്നോവ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഒരു കിലോ സ്വർണം തട്ടിപ്പറിച്ച പരാതിയിൽ അജ്നാസിനെതിരെ എടുത്ത കേസിൽ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.
കസ്റ്റഡിയിലെടുത്ത കാറില്‍ സയൻറിഫിക് എക്സ്പേര്‍ട്ട് എ.കെ. സബീനയും സംഘവും പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. അജ്നാസിനെ തട്ടിക്കൊണ്ടു പോയ കേസില്‍ വില്യാപ്പള്ളി സ്വദേശി നീലിയത്ത് സെയ്ദ്, കാര്‍ത്തികപ്പള്ളി സ്വദേശി തോട്ടുങ്ങല്‍ ഫൈസല്‍ എന്നിവര്‍ കഴിഞ്ഞ ദിവസം റിമാൻഡിലായത്.
സെയ്ദ് അലിയാർ സെയ്ദ് 96 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി നേരത്തേ പൊലീസ് പിടിയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.