നാദാപുരം: കോവിഡ് നിയന്ത്രണത്താൽ കഴിഞ്ഞ വർഷത്തെ റമദാനിലെ പുണ്യനാളുകൾ നഷ്ടമായ വിശ്വാസികൾ തിങ്കളാഴ്ച രാത്രി പള്ളികളിൽ സജീവമായി. റമദാൻ മാസപ്പിറവി സ്ഥിരീകരിച്ചതോടെ ഉത്സാഹത്തിലായ വിശ്വാസികൾ ആദ്യദിവസത്തെ തറാവീഹ് നമസ്കാരത്തിനും മറ്റു പ്രാർഥന ചടങ്ങുകളിലും പങ്കെടുത്തു.
കഴിഞ്ഞ റമദാനിൽ ആരാധനാലയങ്ങളെല്ലാം നിയന്ത്രണപരിധിയിൽ പെട്ടതിനാൽ തുറന്നുപ്രവർത്തിക്കാൻ അനുവാദം ലഭിച്ചിരുന്നില്ല. റമദാനെ വരവേൽക്കാൻ ഒരാഴ്ചയിലധികമായി പള്ളികളെ മോടി കൂട്ടുന്ന തിരക്കിലായിരുന്നു എല്ലാവരും.
ഇത്തവണയും കോവിഡ് രൂക്ഷമായത് ആശങ്ക പരത്തുന്നുണ്ടെങ്കിലും ആരാധനാലയങ്ങൾക്ക് കടുത്ത നിയന്ത്രണമുണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് വിശ്വാസികൾ. അതേസമയം, കൂടിച്ചേരലുകളിൽ കോവിഡ് മാർഗനിർദേശം കർശനമായി പാലിക്കാൻ മുസ്ലിം സംഘടന നേതാക്കൾ ആഹ്വാനം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.