നാദാപുരം: വിദ്യാർഥിനിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്ലസ്ടു അധ്യാപകന് കഠിന തടവും പിഴയും വിധിച്ചു. ഹയർ സെക്കൻഡറി സ്കൂൾ പ്രാക്ടിക്കൽ പരീക്ഷ എഴുതുകയായിരുന്ന പ്ലസ്ടു വിദ്യാർഥിനിയെ പരീക്ഷ ഹാളിൽ വെച്ച് കടന്നുപിടിച്ച് മാനഭംഗം നടത്തിയ കേസിൽ പ്രതിയായ മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ ഗണിതാധ്യാപകൻ അഞ്ചുപുരയിൽ ലാലുവിനെയാണ് (45) നാദാപുരം അതിവേഗ പോക്സോ കോടതി ജഡ്ജി എം. ശുഹൈബ് ശിക്ഷിച്ചത്.
ഏഴുവർഷം കഠിന തടവും അമ്പതിനായിരം രൂപയുമാണ് ശിക്ഷ വിധിച്ചത്. 2022 ഫെബ്രുവരി 22നാണ് കേസിനാസ്പദമായ സംഭവം. പരീക്ഷയുടെ ഇൻവിജിലേറ്റർ ചുമതല വഹിക്കുകയായിരുന്നു. ചോമ്പാല പൊലീസാണ് കേസെടുത്തത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. മനോജ് അരൂർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.