നാദാപുരം: പാമ്പു കടിയേറ്റ വിദ്യാർഥിനി ഗുരുതരാവസ്ഥയിൽ. കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയും വനിത ആംബുലൻസ് ഡ്രൈവർ ദീപജോസഫിെൻറ മകളുമായ എയ്ഞ്ചൽ മരിയ (13) ആണ് പാമ്പ് കടിയേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
ജൂൺ 30ന് അച്ഛെൻറ വീടായ ഇരിട്ടിയിൽ നിന്നും ആടിനെ മേയ്ക്കുന്നതിനിടയിലാണ് അണലിയുടെ കടിയേറ്റത്. കുട്ടിയെ ജീവൻ രക്ഷിക്കുന്നതിനായി ഡയാലിസ് ഉൾപെടെയുള്ള ചികിത്സക്ക് വിധേയമാക്കി ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചികിത്സക്ക് 10 ലക്ഷം രൂപയോളം ചെലവു വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഭാരിച്ച സാമ്പത്തിക ചെലവ് കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്. ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുകയാണ് കുടുംബം.
അക്കൗണ്ട് നമ്പർ: 21390100026574. ദീപജോസഫ്, ഫെഡറൽ ബാങ്ക് മെഡിക്കൽ കോളജ് ബ്രാഞ്ച്, കോഴിക്കോട് . ഐ.എഫ്.എസ്.സി കോഡ് FDRL0002139.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.