നാദാപുരം (കോഴിക്കോട്): തൂണേരി വേറ്റുമ്മൽ മുള്ളൻകുന്നത്ത് ബി.ജെ.പിയുടെ കൊടിമരത്തിൽ പെയിൻറടിച്ച് സി.പി.എം പതാക ഉയർത്തി. ബി.ജെ.പി കൊടിമരത്തിലെ പതാക മാറ്റിയാണ് വ്യാഴാഴ്ച രാത്രി സി.പി.എം പതാക നാട്ടിയത്. നേരത്തേ കോൺഗ്രസിെൻറ സ്തൂപവും കൊടിമരവും നശിപ്പിക്കപ്പെട്ടിരുന്നു.
അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ ഇ.കെ. ബാബു, അനീഷ്, എം.പി. വിജേഷ് എന്നിവർ സംസാരിച്ചു. എന്നാൽ, ബി.ജെ.പിയിൽനിന്ന് സ്ഥലത്തെ ഏതാനും പ്രവർത്തകർ രാജിവെച്ച് സി.പി.എമ്മിൽ ചേർന്നതായും അവർതന്നെ ചായം തേച്ചു എന്നുമാണ് സി.പി.എം വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.