നാദാപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 90 സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്നും സീറ്റ് വിഭജന ചർച്ചകൾ രണ്ടു ദിവസംകൊണ്ട് പൂർത്തിയാവുമെന്നും കെ. മുരളീധരൻ എം.പി.
എടച്ചേരിയിൽ സി.പി.എം അക്രമത്തിൽ പ്രതിഷേധിച്ച് സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദിസർക്കാർ ഭൂമിയും ആകാശവും വിൽക്കുമ്പോൾ പിണറായി സർക്കാർ കടൽ അമേരിക്കക്ക് തീറെഴുതിയിരിക്കുകയാണെന്നും കടലോര ജനത ഇതിനെതിരെ പ്രതികരിക്കുമെന്നും തീരദേശ വോട്ടുകൾ യു.ഡി.എഫിന് അനുകൂലമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫിൽനിന്ന് മറുകണ്ടം ചാടിയ ജെ.ഡി.എസ് ചക്രശ്വാസം വലിക്കുകയാണ്. പി.എസ്.സി ഉദ്യോഗാർഥികളെ സർക്കാർ വഞ്ചിക്കുകയാണ് ചെയ്തത്. പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ചർച്ചപോലും പൂർത്തീകരിക്കാൻ സർക്കാറിനു കഴിയില്ലെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി. ടി.കെ. അഹമ്മദ് അധ്യക്ഷത വഹിച്ചു.
പാറക്കൽ അബ്ദുല്ല എം.എൽ.എ, അഡ്വ. കെ. പ്രവീൺ കുമാർ, അഹമ്മദ് പുന്നക്കൽ, സൂപ്പി നരിക്കാട്ടേരി, കോട്ടയിൽ രാധാകൃഷ്ണൻ, മോഹനൻ പാറക്കടവ്, ആവോലം രാധാകൃഷ്ണൻ, ബംഗ്ലത്ത് മുഹമ്മദ്, പി.കെ. ദാമു, അഡ്വ. എ. സജീവൻ, ചുണ്ടയിൽ അഹമ്മദ്, കെ. പവിത്രൻ എന്നിവർ സംസാരിച്ചു. എം.കെ. പ്രോംദാസ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.