നാദാപുരം: കുറുവന്തേരിയിൽ ആടുകൾക്ക് അജ്ഞാത രോഗം. വൈദ്യസഹായം ലഭിക്കാതെ രണ്ട് ആടുകൾ ചത്തു. വളയം പഞ്ചായത്ത് ഒന്നാം വാർഡിലെ കല്ലുംപുറം ഭാഗത്താണ് വീട്ടിൽ വളർത്തുന്ന ആടുകൾക്ക് അജ്ഞാതരോഗം ബാധിച്ചത്.
കല്ലുംപുറത്ത് ആമിനയുടെ വീട്ടിലെ പൂർണ ഗർഭിണിയായ രണ്ട് ആടുകൾ ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച രാവിലെയുമായി ചത്തു. നിരവധി ആടുകൾ രോഗബാധയിലുമാണ്.
ചികിത്സ സഹായംതേടി തൂണേരി ബ്ലോക്ക് പരിധിയിലെ എടച്ചേരി, തൂണേരി, ചെക്യാട്, വളയം തുടങ്ങിയ മൃഗാശുപത്രികളിൽ എത്തിയെങ്കിലും ഡോക്ടർമാർ സഹായത്തിന് വന്നില്ലെന്നും രോഗം മൂർച്ഛിച്ച് ആടുകൾ ചത്തുവെന്നും കുടുംബം ആരോപിച്ചു. കഴിഞ്ഞ വർഷവും ഇതേസമയം ഇവരുടെ പത്തോളം ആടുകൾ സമാന രോഗം ബാധിച്ച് ചത്തിരുന്നു. അജ്ഞാതരോഗം സംബന്ധിച്ച് വിശദമായ പഠനം നടത്തണമെന്നാണ് പ്രദേശത്തുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.