നാദാപുരം: വിലങ്ങാട് വായാട് വീണ്ടും കാട്ടാനകളിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. നരിപ്പറ്റ പഞ്ചായത്തിലെ തെക്കെ വായാടാണ് കൃഷിയിടത്തിൽ ആനക്കൂട്ടം നാശം വിതച്ചത്. ബേബി പ്ലാത്തിച്ചിറ, വാണിമേൽ സ്വദേശി മൊയ്തു, തൂണേരി സ്വദേശി കുഞ്ഞമ്മദ് തുടങ്ങിയവരുടെ ഉടമസ്ഥതയിലുള്ള പറമ്പുകളിലാണ് ആനകൾ കൃഷി നശിപ്പിച്ചത്.
പത്തിലേറെ തെങ്ങിൻതൈകളും 100 ഓളം വാഴകളും കവുങ്ങുകളും ആനകൾ നശിപ്പിച്ചു. പുലർച്ചെ ആനക്കൂട്ടങ്ങളുടെ അലർച്ച കേട്ടതായി നാട്ടുകാർ പറഞ്ഞു. രാവിലെയാണ് കൃഷിനാശം ശ്രദ്ധയിൽപെട്ടത്.
ഒരാഴ്ച മുമ്പ് ഈ മേഖലയിൽ ആനകൾ ഇറങ്ങി വ്യാപകമായി കൃഷി നാശംവരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച പുലർച്ചെ വീണ്ടും ആനക്കൂട്ടമിറങ്ങിയത്. ഒരുമാസത്തിലേറെയായി വിലങ്ങാട് മേഖലയിൽ വൻ നാശനഷ്ടങ്ങളാണ് ആനക്കൂട്ടം കർഷകർക്ക് വരുത്തിവെച്ചത്.
കണ്ണൂർ, വയനാട് വനമേഖലയിൽനിന്നാണ് ആനകൾ ഇറങ്ങി കോഴിക്കോട് ജില്ലയിലെ വനമേഖലയിൽ തമ്പടിച്ചിരിക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർ നിരുത്തരവാദപരമായ നിലപാട് സ്വീകരിക്കുന്നതായി കർഷകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.