സു​ധീ​ഷ്

വിദേശ മദ്യവുമായി യുവാവ് പിടിയിൽ

നാ​ദാ​പു​രം: ബൈ​ക്കി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​ക​യാ​യി​രു​ന്ന 40 ലി​റ്റ​ർ മാ​ഹി വി​ദേ​ശ മ​ദ്യ​വു​മാ​യി യു​വാ​വി​നെ നാ​ദാ​പു​രം എ​ക്സൈ​സ് പി​ടി​കൂ​ടി. ചെ​ക്യാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ നെ​ല്ലി​ക്കാ​പ​റ​മ്പ് പാ​ല​യു​ള്ള പ​റ​മ്പ​ത്ത് സു​ധീ​ഷാ​ണ് (38) അ​റ​സ്റ്റി​ലാ​യ​ത്.

നാ​ദാ​പു​രം റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ അ​നി​മോ​ൻ ആ​ന്റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഓ​ണം സ്പെ​ഷ​ൽ ഡ്രൈ​വി​ന്റെ ഭാ​ഗ​മാ​യി തു​ണേ​രി​യി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ലാ​ണ് പി​ടി​യി​ലാ​യ​ത്.

മ​ദ്യം ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച കെ.​എ​ൽ. 18 കെ 4941 ​ബ​ജാ​ജ് പ​ൾ​സ​ർ 150 ബൈ​ക്കും എ​ക്സൈ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ സി. ​വി​ജ​യ​ൻ, ഗ്രേ​ഡ് പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ​മാ​രാ​യ കെ.​കെ. ജ​യ​ൻ, സി.​എം. സു​രേ​ഷ് കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ കെ. ​ഷി​രാ​ജ്, പി.​പി. ശ്രീ​ജേ​ഷ്, കെ. ​സി​നീ​ഷ്, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ പി.​എം. സൂ​ര്യ, ഡ്രൈ​വ​ർ ബ​ബി​ൻ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു. നാ​ദാ​പു​രം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Youth arrested with foreign liquor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.