കോഴിക്കോട്: മയക്കുമരുന്ന് ഇനത്തിൽപ്പെട്ട 36 ഗ്രാമോളം എം.ഡി.എം.എ യുമായി പുതിയങ്ങാടി സ്വദേശി നൈജിലിനെ മെഡിക്കൽ കോളജ് പൊലീസും ഡാൻസാഫും ചേർന്ന് പിടികൂടി. മിംസ് ഹോസ്പിറ്റലിന് സമീപത്തെ ലോഡ്ജിൽ മയക്കുമരുന്ന് വിൽപനയും ഉപയോഗവും നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് എസ്.ഐ ടോണി ജെ. മറ്റത്തിെൻറ നേതൃത്വത്തിൽ പൊലീസും ഡാൻസാഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഗോവ, ബംഗളൂരു എന്നിവിടങ്ങളിൽനിന്നാണ് സിന്തറ്റിക്ക് ഡ്രഗ് നഗരത്തിൽ എത്തുന്നത് എന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഡി.ജെ പാർട്ടികളിൽ പങ്കെടുക്കാൻ പോവുന്നവർ അവിടെവെച്ച് ഡ്രഗ് മാഫിയയുമായി പരിചയത്തിലാവുകയും എളുപ്പത്തിൽ പണം ഉണ്ടാക്കാൻ ഏജൻറുമാരായി മാറുകയുമാണ്.
ഒരിക്കൽ ഉപയോഗിച്ചാൽ പിന്നെയും തേടി വരും എന്നതാണ് എം.ഡി.എം.എ എന്ന സിന്തറ്റിക്ക് ഡ്രഗിെൻറ പ്രത്യേകത. ഇത്തരം ലഹരിമരുന്ന് ഉപയോഗിക്കുന്നവർ ചുറ്റുപാടുകളെ മറന്ന് പ്രവൃത്തിക്കും. അമിതവേഗത്തിൽ ബൈക്ക് ഓടിക്കുന്നതിൽ ആഹ്ലാദം കണ്ടെത്തുന്നവരാണിവർ. കഴിഞ്ഞ മാസം കോഴിക്കോട് സിറ്റിയിൽ മൂന്ന് കേസുകളിലായി 21 കിലോഗ്രാമിലധികം കഞ്ചാവും അഞ്ച് ഗ്രാമോളം എം.ഡി.എം.എ യും പിടിച്ചെടുത്തിരുന്നു.
പിടികൂടിയ മയക്കുമരുന്നിെൻറ ഉറവിടത്തെ കുറിച്ചും കണ്ണികളെ കുറിച്ചും കൂടുതൽ അന്വേഷണം നടത്തുമെന്ന് മെഡിക്കൽ കോളജ് പൊലീസ് അറിയിച്ചു. കോവിഡ് പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.