നരിക്കുനി: ശാസ്ത്ര നിരീക്ഷണങ്ങളിലും ജന്തുസ്നേഹത്തിലും വിനോദം കണ്ടെത്തുന്ന എട്ടാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് അജ്മൽ സ്വന്തമായി ഒരു ഇൻക്യുബേറ്റർ തയാറാക്കി അതിൽ കോഴിമുട്ട വിരിയിച്ചു. യൂട്യൂബ് ചാനലിൽ അന്വേഷണം നടത്തിയാണ് ഇതിനുള്ള മാർഗം കണ്ടെത്തിയത്. വീട്ടിൽ കിട്ടാവുന്ന വസ്തുക്കൾ ഉപയോഗപ്പെടുത്തുകയും മറ്റുള്ളവ വിലകൊടുത്തു വാങ്ങുകയും ചെയ്തു.
ഒരു ഹാർഡ് ബോർഡ് പെട്ടിയിലാണ് ഊഷ്മാവ് നിലനിർത്തിയും ഈർപ്പം ക്രമീകരിച്ചും മുട്ടകൾ വിരിയിച്ചെടുത്തത്. അജ്മലിന് മാതാപിതാക്കൾ മികച്ച പിന്തുണയും നൽകി. ദിവസവും രണ്ട് പ്രാവശ്യം വീതം മുട്ടയുടെ ഭാഗം മാറ്റിവെച്ചു. 21 ദിവസം ആയപ്പോൾ ആദ്യത്തെ മുട്ട വിരിഞ്ഞപ്പോൾ തന്നെ ആശ്വാസമായി.
കോഴിക്കോട് നരിക്കുനി പുല്ലാളൂരിലെ മേപ്പെരുമന അബ്ദുൽ സലാമിെൻറയും ജസീലയുടെയും മകനാണ്. ചക്കാലക്കൽ ഹയർസെക്കൻഡറി സ്കൂളിൽ എട്ടാംതരം വിദ്യാർഥിയാണ് അജ്മൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.