നരിക്കുനി: മാപ്പിളപ്പാട്ടിന്റെ രചനയിൽ തന്റേതായ ഇടം കണ്ടെത്തി ശ്രദ്ധേയനാവുകയാണ് ബദറുദ്ദീൻ പാറന്നൂർ. പരമ്പരാഗതവും സാധാരണ രീതിയിലുള്ളതുമായ രചനകളും, ഇക്കാലത്ത് അധികമാരും എഴുതാത്ത മാലപ്പാട്ടുകളുമാണ് ഇദ്ദേഹത്തിന്റേതായ ശൈലിയിൽ രചന നിർവഹിക്കുന്നത്. പരമ്പരാഗതമായ 12 കൃതികളിലായി ആയിരത്തിലധികം മാപ്പിളപ്പാട്ടുകൾ രചിച്ചിട്ടുണ്ട്. പ്രവാചകൻ മുഹമ്മദ് നബിയുടെ മുഴുനീള ജീവചരിത്രം സീറത്തുനബവിയ്യ എന്ന പേരിൽ മാപ്പിളപ്പാട്ട് കൃതിയുടെ രചന പൂർത്തിയായിവരുകയാണ്.
2012 ഫറോക്ക് സബ്ജില്ല കലോത്സവത്തിലാണ് ആദ്യമായി തന്റെ പാട്ടുപാടിയതെന്ന് അദ്ദേഹം പറയുന്നു. അതേവർഷം ജില്ലതലത്തിലും സംസ്ഥാനതലത്തിൽ എ ഗ്രേഡും ഈ പാട്ടിന് ലഭിച്ചു. തുടർന്നിങ്ങോട്ട് എല്ലാ കലോത്സവങ്ങളിലും നിരവധി കുട്ടികൾ ഇദ്ദേഹത്തിന്റെ പാട്ടുകൾ മത്സരത്തിനായി തിരഞ്ഞെടുക്കാറുണ്ട്.
കേന്ദ്ര ഗവൺമെന്റിന്റെ സെർവ് ഇന്ത്യ പുരസ്കാരം ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. 2016ൽ കേരള ഇശൽ തനിമ പുരസ്കാരം, ഗൾഫ് ആസ്ഥാനമായ യു.എൻ.എയുടെയും നിരവധി സംഘടനകളുടെയും 19 ഓളം അവാർഡുകൾ ബദറുദ്ദീൻ പാറന്നൂരിനെ തേടിയെത്തി.
വലിയ ഉമ്മർ കിസ്സ എന്ന മാലപ്പാട്ടിന്റെ രചനയിലാണ് ഇദ്ദേഹമിപ്പോൾ. 23 വർഷമായി പരപ്പിൽ എം.എം വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ അറബിക് അധ്യാപകനാണ് ബദറുദ്ദീൻ. ഇബ്രാഹിം മാസ്റ്ററുടെയും മറിയത്തിന്റെയും മകനാണ്. ഭാര്യ: മുംതാസ്. മക്കൾ: ദിയ നുജും, നുഹ സെയാൻ, ലാസിം മുൻതദർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.