ഓമശ്ശേരി: 14കാരനെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ കേബ്ൾ ടി.വി ഓപറേറ്റർ റിമാൻഡിൽ. പെരിവില്ലി പനമ്പങ്കണ്ടി രാഗേഷിനെയാണ് കൊടുവള്ളി പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ജൂൺ 30നായിരുന്നു കേസിനാസ്പദമായ സംഭവം.
ഇൻറർനെറ്റ് കണക്ഷൻ നൽകുന്നതിനായി തിരിച്ചറിയൽ രേഖയുടെ ഫോട്ടോകോപ്പി ആവശ്യപ്പെട്ട് വിദ്യാർഥിയുടെ വീട്ടിലെത്തിയ ഇയാൾ കുട്ടിയെയും കൂട്ടി പുറത്തുപോയി പീഡനത്തിനിരയാക്കുകയായിരുന്നു. വീട്ടിൽ ഫോട്ടോകോപ്പി ഇല്ലാത്തതിനെത്തുടർന്ന് ഓമശ്ശേരി ടൗണിൽ ചെന്ന് എടുത്തുവരാം എന്നുപറഞ്ഞ് ബൈക്കിൽ കുട്ടിയെയും കൂട്ടി പോയി. എന്നാൽ, പുത്തൂര്‍ എത്തിയപ്പോൾ ഓമശ്ശേരിയിലേക്കു പോകാതെ മങ്ങാട്ടേക്കുള്ള റോഡിലൂടെയാണ് വണ്ടി വിട്ടത്. വഴിയിൽ വെച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ദീർഘകാലമായി ഓമശ്ശേരിയിൽ കേബ്ൾ ടി.വി ഓപറേറ്ററായി പ്രവർത്തിച്ചുവരുകയാണ് രാഗേഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.