കോഴിക്കോട്: ചങ്ങരോത്ത് കെട്ടിടങ്ങളില്‍ അതിഥി തൊഴിലാളികളെ പൂട്ടിയിട്ടതു സംബന്ധിച്ച വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാധ്യമപ്രവര്‍ത്തകനെതിരെ പ്രമേയം പാസാക്കുകയും ജാമ്യമില്ലാ കേസിൽ കുടുക്കുകയും ചെയ്ത ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് ഭരണസമിതി നടപടി അപലപനീയമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ല കമ്മിറ്റി.
പഞ്ചായത്തിെൻറ പരാതിയുടെ അടിസ്ഥാനത്തിൽ ദേശീയ വാർത്ത ഏജൻസിയായ എ.എൻ.ഐ യുടെ റിപ്പോർട്ടർ എൻ.പി. സക്കീറിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുകയാണ്. പോരായ്മകള്‍ ചൂണ്ടിക്കാണിക്കുന്നവരെ കലാപകാരിയെന്ന് മുദ്ര കുത്തുന്നതിന് പകരം വാര്‍ത്തകളില്‍ ഉയര്‍ത്തിയ വിഷയങ്ങളില്‍ പരിഹാരം കാണുകയാണ് ജനാധിപത്യ പ്രക്രിയക്കു ഭൂഷണമെന്നും യൂനിയന്‍ ജില്ല കമ്മിറ്റി വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കി.
അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ കോവിഡ് നെഗറ്റിവുകാരെയും പൊസിറ്റിവുകാരെയും ഒരുമിച്ചു താമസിപ്പിക്കരുതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. വാര്‍ത്ത നല്കിയ മാധ്യമങ്ങള്‍ക്കെതിരെയല്ല പരാതി എന്നതും ശ്രദ്ധേയമാണ്.
കെട്ടിച്ചമച്ച ഒരു ആരോപണത്തിനുമേല്‍ കലാപാഹ്വാനം നടത്തി എന്നൊക്കെ പറഞ്ഞ് പൊലീസിൽ പരാതി നല്‍കുന്നതും പ്രമേയം പാസാക്കുന്നതും ജനാധിപത്യത്തിന് നിരക്കുന്നതാണോ എന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ ആലോചിക്കണമെന്നും യൂണിയന് ജില്ല പ്രസിഡന്റ് എം. ഫിറോസ് ഖാൻ, സെക്രട്ടറി പി.എസ്. രാകേഷ് എന്നിവർ പ്രസ്താവനയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.