കോഴിക്കോട്: നഗരത്തിൽ ഏഴിടത്ത് സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ പ്രവർത്തിപ്പിച്ച കേസിലെ പ്രതികൾക്ക് സമാന കേസിൽ ബംഗളൂരുവിൽ നേരത്തെ അറസ്റ്റിലായവരുമായി അടുത്ത ബന്ധം. ജില്ല ക്രൈംബ്രാഞ്ച് സംഘം ബംഗളൂരുവിൽ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ബംഗളൂരുവിലെത്തിയ അന്വേഷണസംഘം ബംഗളൂരു എ.ടി.സിയെ ബന്ധപ്പെട്ടാണ് പരിശോധനകൾ നടത്തിയത്.
കോഴിക്കോട്ടെ കേസിൽ റിമാൻഡിലായ കൊളത്തറ സ്വദേശി ജുറൈസിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തപ്പോൾതന്നെ ബംഗളൂരുവിൽ പിടിയിലായവരുടെ ചില ഒത്താശകൾ ലഭിച്ചതിെൻറ സൂചനകൾ കിട്ടിയിരുന്നു. തുടർന്നാണ് അന്വേഷണം അവിടേക്കും വ്യാപിപ്പിച്ചിരുന്നത്.
ബംഗളൂരുവിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയ കോഴിക്കോട് സ്വദേശി അഷ്റഫിനെ മാർച്ചിലാണ് സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. തുടരന്വേഷണത്തിൽ മലപ്പുറം സ്വദേശി ഇബ്രാഹീം പുല്ലാട്ടിൽ, തിരുപ്പൂർ സ്വദേശി വി. ഗൗതം ഉൾപ്പെടെയുള്ളവരും അറസ്റ്റിലായി. ഈ സംഘവുമായാണ് കോഴിക്കോട്ടെ കേസിലെ പ്രതികൾക്ക് ബന്ധമുള്ളത്.
നിലവിൽ ബംഗളൂരു ജയിലിലുള്ള ഇബ്രാഹീമുമായി കോഴിക്കോട്ടെ കേസിൽ പിടിയിലാവാനുള്ള മൂരിയാട് സ്വദേശികളായ ഷബീർ, കൃഷ്ണപ്രസാദ് എന്നിവർ ബന്ധപ്പെട്ടതിെൻറ സൂചനകളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. കോഴിക്കോട്ട് സമാന്തര എക്സ്ചേഞ്ച് നടത്തിപ്പിനായി ഉപയോഗിച്ച ഉപകരണങ്ങളിൽ പലതും ചൈനീസ് നിർമിതമാണ്. ഇവ ബംഗളൂരു വഴിയാണ് എത്തിച്ചെതന്നാണ് വിവരം.
ഉപകരണങ്ങൾ ലഭ്യമാക്കിയതും പ്രവർത്തനരീതി പരിശീലിച്ചതും ബംഗളൂരുവിൽ നേരത്തെ പിടിയിലായവർ മുഖേനെയാണെന്നാണ് അേന്വഷണ സംഘത്തിെൻറ സംശയം.
ബംഗളൂരുവിൽ പിടികൂടിയ സിം ബോക്സുകളും കോഴിക്കോട്ടെ കേസിൽ പിടികൂടിയ സിം ബോക്സുകളും ഒരേ കമ്പനിയുടേതാണെന്നതടക്കമുള്ള കാര്യങ്ങളാണ് ഈ സംശയം ബലപ്പെടുത്തിയത്. പ്രതികൾ ഒളിവിൽ കഴിയുന്നതും ബംഗളൂരുവിലാണെന്ന സൂചനയുള്ളതിനാൽ കർണാടക പൊലീസുമായി ബന്ധപ്പെട്ടും ഇവർക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
26 സിം ബോക്സുകളും 25 റൂട്ടേഴ്സും 730 സിംകാര്ഡുകളുമാണ് കോഴിക്കോട്ടുനിന്ന് പിടിച്ചത്. മറ്റു ചില ജില്ലകളിലും സമാന്തര എക്സ്ചേഞ്ചുകൾ പ്രവർത്തിപ്പിച്ച സൂചനയുണ്ടെങ്കിലും ഇവ കണ്ടെത്താനായിട്ടില്ല. അതേസമയം സമാന്തര എക്സ്ചേഞ്ചുകൾ പ്രവർത്തിപ്പിച്ച സംഭവത്തിൽ ലൈസൻസ്, താരിഫ് ഇനത്തിൽ കോടിയിലേറെ രൂപയുടെ വരുമാനചോർച്ച സർക്കാറിനുണ്ടായതായാണ് െടലികോം വിഭാഗം കെണ്ടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.