പയ്യോളി: ആലപ്പുഴയിൽ നിന്നു കണ്ണൂരിലേക്കുള്ള 16307 നമ്പർ എക്സിക്യൂട്ടീവ് എക്സ്പ്രസ് പയ്യോളി സ്റ്റേഷനിൽ നിർത്താതെ പോയതിനെ തുടർന്ന് യാത്രക്കാർ പെരുവഴിയിലായി. ശനിയാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. രാത്രി പത്ത് മണിക്ക് പയ്യോളിയിൽ എത്തേണ്ട ട്രെയിൻ ഒരു മണിക്കൂറോളം വൈകിയാണ് എത്തിയത്.
10.54 ഓടെ പയ്യോളി സ്റ്റേഷനും കഴിഞ്ഞ് മൂന്ന് കിലോമീറ്റർ അകലെ അയനിക്കാട്-ഇരിങ്ങൽ ഭാഗത്താണ് ട്രെയിൻ നിർത്തിയത്. സ്റ്റേഷൻ എവിടെയെന്ന് അറിയാതെ പയ്യോളിയിൽ ഇറങ്ങേണ്ട സ്ത്രീകളും കുട്ടികളുമടക്കമുള്ള കനത്ത മഴയെ വകവെക്കാതെ നിരവധി പേർ വഴിയിൽ ഇറങ്ങുകയുണ്ടായി. ഇരുപത് മിനിറ്റോളം വഴിയിൽ കിടന്ന ട്രെയിൻ 11.15 ഓടെയാണ് വീണ്ടും വടകരക്ക് പുറപ്പെട്ടത്. വടകരയിൽ ഇറങ്ങിയ പയ്യോളിക്കാരായ യാത്രക്കാർ സ്റ്റേഷൻ മാസ്റ്ററുമായി ബഹളം വെച്ചതിനെ തുടർന്ന് യാത്രക്കാർക്ക് വാഹനം ഏർപ്പാടാക്കി കൊടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.