പയ്യോളി: ഇരുവൃക്കകളും തകരാറിലായ പയ്യോളി നഗരസഭ 20ാം ഡിവിഷനിലെ ചെറിയത്ത് ഗണേശൻ (51) സുമനസ്സുകളുടെ സഹായം തേടുന്നു. നിർധന കുടുംബത്തിന്റെ ഏക ആശ്രയമായ ഗണേശൻ ഡയാലിസിസ് ചെയ്തുകൊണ്ടാണ് ഇപ്പോൾ ജീവൻ നിലനിർത്തുന്നത്. പയ്യോളിയിലെ ഓട്ടോ തൊഴിലാളിയായ ഗണേശൻ രാഷ്ട്രീയ-സാമൂഹിക-ട്രേഡ് യൂനിയൻ രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. 13ഉം എട്ടും വയസ്സുള്ള രണ്ട് പെൺകുട്ടികളും പ്രായമായ അമ്മയും ഭാര്യയും അടങ്ങുന്നതാണ് കുടുംബം.
വൃക്ക മാറ്റിവെക്കലല്ലാതെ മറ്റു പോംവഴികളൊന്നുമില്ലെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. നിർധനരായ കുടുംബത്തിന് ഭീമമായ തുക സമാഹരിക്കാൻ പറ്റാത്ത അവസ്ഥയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഗണേശന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കായുള്ള ധനസമാഹരണത്തിനായി മഠത്തിൽ അബ്ദുറഹ്മാൻ ചെയർമാനും കെ.ടി. ലിഖേഷ് ജനറൽ കൺവീനറും പി.ടി. രാഘവൻ ട്രഷററുമായി ചെറിയത്ത് ഗണേശൻ (വലിയ മുറ്റത്ത്) ചികിത്സാസഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
സഹായങ്ങൾ - അക്കൗണ്ട് നമ്പർ: 4317000100129459. ഐ.എഫ്.എസ് കോഡ് PUNB 0431700 പഞ്ചാബ് നാഷനൽ ബാങ്ക് പയ്യോളി ശാഖ ചെറിയത്ത് ഗണേശൻ (വലിയ മുറ്റത്ത്) ചികിത്സാസഹായ കമ്മിറ്റി എന്ന വിലാസത്തിലും ഗൂഗിൾ പേ 9544332983 എന്ന നമ്പറിലും അയക്കാവുന്നതാണെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.